സന്യാസി സമൂഹം അസത്യ പ്രചരണം നടത്തുന്നു; ലൂസി കളപ്പുരയുടെ പരാതി പുറത്ത്

കൽപറ്റ: മഠത്തിൽ നിന്ന്​ പുറത്താക്കിയ നടപടിക്കെതിരെ സിസ്​റ്റർ ലൂസി കളപ്പുര വത്തിക്കാന് നൽകിയ പരാതിയുടെ പകർപ് പ് പുറത്ത്. വത്തിക്കാന്‍റെ ന്യൂഡൽഹിയിലുള്ള പൗരസ്ത്യ തിരുസംഘത്തിനാണ് ലൂസി കളപ്പുര പരാതി നൽകിയത്.

അസത്യ പ് രചരണങ്ങളാണ് ഫ്രാൻസിസ്​കൻ ക്ലാരിസ്റ്റ്​ സന്യാസി സമൂഹം (എഫ്.സി.സി) നടത്തി കൊണ്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മു ളക്കലിനെതിരെ സമരം ചെയ്തത് കൊണ്ടാണ് താൻ ഇരയാക്കപ്പെടുന്നത്. പുറത്താക്കൽ നടപടി റദ്ദാക്കി മുഴുവൻ സമയം സഭയിൽ പ്ര വർത്തിക്കാൻ അനുവദിക്കണമെന്നും പരാതിയിൽ പറയുന്നു.

താൻ നൽകിയ വിശദീകരണ കുറിപ്പ് മറച്ചുവെച്ചു കൊണ്ടുള്ള പ്രചരണമാണ് നടത്തുന്നത്. തന്‍റെ നിലപാടുകളെ തെറ്റായ വിധത്തിൽ സഭ വ്യാഖ്യാനിച്ചു. തനിക്കെതിരെ പകപോക്കൽ നടപടി നടത്തുകയായിരുന്നു. ദൈവ വചനത്തിനും ക്രൈസ്തവ വിശ്വാസത്തിനും വിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ലൂസി കളപ്പുര പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സഭയിൽ നിന്ന്​ പുറത്താക്കപ്പെട്ട സിസ്​റ്റർ ലൂസി കളപ്പുര മഠം വിടണമെന്ന് ഫ്രാൻസിസ്​കൻ ക്ലാരിസ്റ്റ്​ സന്യാസി സമൂഹം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മഠം വിട്ടിറങ്ങണമെന്ന് ചൂണ്ടിക്കാട്ടി സിസ്​റ്റർ ലൂസി കളപ്പുരയുടെ മാതാവ് റോസമ്മക്ക് സന്യാസി സമൂഹം കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലൂസി കളപ്പുര വത്തിക്കാന് പരാതി നൽകിയത്.

ആഗസ്റ്റ് ഏഴിനാണ് ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കലിനെതിരായ കന്യാസ്​ത്രീകളുടെ സമരത്തിൽ പ​ങ്കെടുത്ത സിസ്​റ്റർ ലൂസി കളപ്പുരയെ ഫ്രാൻസിസ്​കൻ ക്ലാരിസ്​റ്റ്​ സന്യാസി സമൂഹത്തിൽ നിന്ന്​ പുറത്താക്കിയത്. മെയ്​ 11ന് ഡൽഹിയിൽ​ ചേർന്ന ജനറൽ കൗൺസിലിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനമനുസരിച്ചാണ്​​ പുറത്താക്കൽ നടപടി കൈക്കൊണ്ടത്​.

കന്യാസ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ഫ്രാ​ങ്കോ മുളക്കലിനെതിരെ കൊച്ചിയിൽ നടന്ന പ്രത്യക്ഷ സമരത്തിൽ ഏർപ്പെട്ട വ്യക്തിയായിരുന്നു സിസ്​റ്റർ ലൂസി കളപ്പുര. ഇത്​ അവരെ സഭയുടെ കണ്ണിലെ കരടാക്കിയിരുന്നു. കൂടാതെ ഫ്രാൻസിസ്​കൻ ക്ലാരിസ്​റ്റ്​ സന്യാസി സമൂഹത്തിന്‍റെ നിയമപ്രകാരമുള്ള സഭാ വസ്ത്രം അണിയാതെ സഭാ നിയമങ്ങളിൽ നിന്ന്​ വ്യതിചലിച്ചുവെന്ന കുറ്റവും ചുമത്തിയാണ്​ അവരെ സഭയിൽ നിന്ന്​ പുറത്താക്കിയത്​.

നിരവധി തവണ മുന്നറിയിപ്പ്​ നൽകിയിട്ടും സിസ്​റ്റർ സ്വയം തിരുത്താൻ തയാറായില്ലെന്നും സഭക്ക്​ തൃപ്​തികരമായ തരത്തിൽ വിശദീകരണം നൽകാൻ സിസ്​റ്റർക്ക്​ സാധിച്ചില്ലെന്നും സഭ ആരോപിക്കുന്നു. വത്തിക്കാനിൽ നിന്ന്​ ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ്​ ലൂസി കളപ്പുരയെ പുറത്താക്കുന്നതെന്നും​ അവർക്ക്​ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു​.

Tags:    
News Summary - Sister Lucy Kalappura send Appeal to Vatican -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.