വത്തിക്കാന് വീണ്ടും അപ്പീലുമായി സിസ്റ്റർ ലൂസി കളപ്പുര

കോഴിക്കോട്: സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയത് ശരിവെച്ച നടപടിക്കെതിരെ വത്തിക്കാന് വീണ്ടും അപ്പീലുമായ ി സിസ്റ്റർ ലൂസി കളപ്പുര. സഭാ ചട്ടങ്ങൾക്കെതിരായ പ്രവർത്തിച്ചിട്ടില്ല. തന്‍റെ ഭാഗം പറയാൻ അവസരം ലഭിച്ചിട്ടില്ല. തന്‍റെ നിലപാട് സഭ അറിയണം. കാർ വാങ്ങിയതും ഡ്രൈവിങ് ലൈസൻസ് എടുത്തതും കവിത എഴുതിയതും തെറ്റായി കരുതാൻ വിശ്വാസം അനുവദിക്കില്ലെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കുന്നു

പഴഞ്ചൻ വ്യവസ്ഥകളും കടുംപിടിത്തങ്ങളും ഒഴിവാക്കി സഭ കാലത്തിന് അനുസരിച്ച് മാറേണ്ട സമയം അതിക്രമിച്ചെന്ന് സിസ്റ്റർ ലൂസി ചൂണ്ടിക്കാട്ടുന്നു. ഭൂമി കുംഭകോണവും ബലാത്സംഗ കേസുകളിലും കത്തോലിക്കാ സഭാ അധികൃതർ പ്രതികളാകുന്നത് കേരളത്തിൽ സഭയുടെ പ്രതിച്ഛായക്ക് തിരിച്ചടിയുണ്ടാക്കും. ഇത് വിശ്വാസികളെ സഭയിൽ നിന്ന് അകറ്റും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീക്ക് നീതി ലഭിക്കാൻ വൈകുന്നത് അനീതിയാണെന്ന് സിസ്റ്റർ ലൂസി പറയുന്നു.

എഫ്.സി.സിയുടെ ഭാഗമായി തുടരാനാണ് ആഗ്രഹം. അതിന് അനുമതിയില്ലെങ്കിൽ കന്യാസ്ത്രീയായി തുടരാൻ മഠത്തിന് പുറത്ത് മറ്റൊരു വീടും അനുബന്ധ സൗകര്യങ്ങളും നൽകണം. അല്ലെങ്കിൽ താൻ സഭക്ക് നൽകിയ വരുമാനം തിരികെ നൽകണമെന്ന് അപ്പീലിൽ സിസ്റ്റർ ലൂസി ആവശ്യപ്പെടുന്നു.

Tags:    
News Summary - Sister Lucy Kalappura letter to Vatican -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.