മകളെ മഠത്തിൽ നിന്ന് കൊണ്ടു പോകണം; ലൂസി കളപ്പുരയുടെ അമ്മക്ക് കത്ത്

കൽപറ്റ: കന്യാസ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ഫ്രാ​ങ്കോ മുളക്കലിനെതിരെ നടന്ന സമര ത്തിൽ പ​ങ്കെടുത്തതിന് സഭയിൽ നിന്ന്​ പുറത്താക്കപ്പെട്ട സിസ്​റ്റർ ലൂസി കളപ്പുര മഠം വിടണമെന്ന് സന്യാസി സമൂഹം. ഇ ന്ന് മഠം വിട്ടിറങ്ങണമെന്ന് ചൂണ്ടിക്കാട്ടി സിസ്​റ്റർ ലൂസി കളപ്പുരയുടെ കുടുംബത്തിന് ഫ്രാൻസിസ്​കൻ ക്ലാരിസ്റ്റ ്​ സന്യാസി സമൂഹം കത്ത് നൽകി.

മകളെ മഠത്തിൽ നിന്ന് കൊണ്ടു പോകണമെന്ന് മാതാവ് റോസമ്മക്ക് അയച്ച കത്തിൽ ആവശ്യപ്പ െടുന്നു. സഭയുടെ മാനന്തവാടി പ്രൊവിൻഷ്യൽ സുപ്പീരിയർ ജ്യോതി മരിയ ഒപ്പിട്ട് ആഗസ്റ്റ് പത്തിന് അയച്ച കത്ത് ഇന്നാണ് ലഭിച്ചത്.

സന്യാസി വ്രതത്തിൽ നിന്ന് ലൂസി കളപ്പുര വ്യതിചലിച്ച് സഞ്ചരിച്ചെന്നും ആരോപണങ്ങളിൽ വിശദീകരണം ചോദിച്ചെന്നും കത്തിൽ പറയുന്നു. എന്നാൽ, ലൂസി കളപ്പുര നേരിട്ട് ഹാജരായി നൽകിയത് അടക്കമുള്ള വിശദീകരണങ്ങൾ തൃപ്തികരമല്ല. സഭക്ക് എതിരായി വാർത്താചാനലിൽ സംസാരിച്ചു. പുറത്താക്കപ്പെട്ട ലൂസി മഠത്തിന് പുറത്തു പോകണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സഭയിൽ നിന്ന്​ പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടാനാണ് സിസ്​റ്റർ ലൂസി കളപ്പുരയുടെ തീരുമാനം. അങ്ങനെ മഠത്തിൽ നിന്ന് ഇറങ്ങി പോകാൻ സാധിക്കില്ലെന്നും സിസ്റ്റർ ലൂസി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ആഗസ്റ്റ് ഏഴിനാണ് ബിഷപ്പ്​ ഫ്രാ​ങ്കോ മുളക്കലിനെതിരായ കന്യാസ്​ത്രീകളുടെ സമരത്തിൽ പ​ങ്കെടുത്ത സിസ്​റ്റർ ലൂസി കളപ്പുരയെ ഫ്രാൻസിസ്​കൻ ക്ലാരിസ്​റ്റ്​ സന്യാസി സമൂഹത്തിൽ നിന്ന്​ പുറത്താക്കിയത്. മെയ്​ 11ന് ഡൽഹിയിൽ​ ചേർന്ന ജനറൽ കൗൺസിലിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനമനുസരിച്ചാണ്​​ പുറത്താക്കൽ നടപടി കൈക്കൊണ്ടത്​.

കന്യാസ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ഫ്രാ​ങ്കോ മുളക്കലിനെതിരെ കൊച്ചിയിൽ നടന്ന പ്രത്യക്ഷ സമരത്തിൽ ഏർപ്പെട്ട വ്യക്തിയായിരുന്നു സിസ്​റ്റർ ലൂസി കളപ്പുര. ഇത്​ അവരെ സഭയുടെ കണ്ണിലെ കരടാക്കിയിരുന്നു. കൂടാതെ ഫ്രാൻസിസ്​കൻ ക്ലാരിസ്​റ്റ്​ സന്യാസി സമൂഹത്തിന്‍റെ നിയമപ്രകാരമുള്ള സഭാ വസ്ത്രം അണിയാതെ സഭാ നിയമങ്ങളിൽ നിന്ന്​ വ്യതിചലിച്ചുവെന്ന കുറ്റവും ചുമത്തിയാണ്​ അവരെ സഭയിൽ നിന്ന്​ പുറത്താക്കിയത്​.

നിരവധി തവണ മുന്നറിയിപ്പ്​ നൽകിയിട്ടും സിസ്​റ്റർ സ്വയം തിരുത്താൻ തയാറായില്ലെന്നും സഭക്ക്​ തൃപ്​തികരമായ തരത്തിൽ വിശദീകരണം നൽകാൻ സിസ്​റ്റർക്ക്​ സാധിച്ചില്ലെന്നും സഭ ആരോപിക്കുന്നു. വത്തിക്കാനിൽ നിന്ന്​ ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ്​ ലൂസി കളപ്പുരയെ പുറത്താക്കുന്നതെന്നും​ അവർക്ക്​ നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു​.

Tags:    
News Summary - sister lucy Kalappura, franciscan clarist congregation -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.