കൽപറ്റ: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൽ നിന്നാണ് പുറത്താക്കിയത്. മെയ് 11ന് ഡൽഹിയിൽ ചേർന്ന ജനറൽ കൗൺസിലിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനമനുസരിച്ചാണ് പുറത്താക്കൽ നടപടി കൈക്കൊണ്ടത്. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് സിസ്റ്ററിന് നേരിട്ട് കൈമാറുകയായിരുന്നു.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ഫ്രാങ്കോ മുളക്കലിനെതിരെ കൊച്ചിയിൽ നടന്ന പ്രത്യക്ഷ സമരത്തിൽ ഏർപ്പെട്ട വ്യക്തിയായിരുന്നു സിസ്റ്റർ ലൂസി കളപ്പുര. ഇത് അവരെ സഭയുടെ കണ്ണിലെ കരടാക്കിയിരുന്നു. കൂടാതെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൻെറ നിയമപ്രകാരമുള്ള സഭാ വസ്ത്രം അണിയാതെ സഭാ നിയമങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന കുറ്റവും ചുമത്തിയാണ് അവരെ സഭയിൽ നിന്ന് പുറത്താക്കിയത്.
നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും സിസ്റ്റർ സ്വയം തിരുത്താൻ തയാറായില്ലെന്നും സഭക്ക് തൃപ്തികരമായ തരത്തിൽ വിശദീകരണം നൽകാൻ സിസ്റ്റർക്ക് സാധിച്ചില്ലെന്നും സഭ ആരോപിക്കുന്നു. വത്തിക്കാനിൽ നിന്ന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് ലൂസി കളപ്പുരയെ പുറത്താക്കുന്നതെന്നും അവർക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.