സഭ എപ്പോഴും നീതിക്കൊപ്പമല്ലെന്ന് സിസ്റ്റർ ലൂസി

കൊച്ചി: കത്തോലിക്ക സഭക്കെതിരെ രൂക്ഷ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. സഭ എപ്പോഴും നീതിക്കൊപ്പമല്ലെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. ഇരക്കൊപ്പം നിൽക്കാൻ സഭ തയാറാകണം. തന്നെയും കന്യാസ്ത്രീ സമൂഹത്തെയും അപകീർത്തിപ്പെടുത്തിയ ഫാദർ നോബിൾ തോമസിനെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സഭ സ്വീകരിക്കുന്നത്. ഇവർക്കെതിരെ സഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സിസ്റ്റർ ലൂസി ആരോപിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് ഇതുവരെ നടപടിയെടുത്തില്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു. വഞ്ചി സ്ക്വയറിൽ ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി എന്ന ഫേസ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ലൂസി കളപ്പുര.

സിസ്റ്റർ ലൂസിക്കെതിരായ ശിക്ഷാ നടപടികൾ പിൻവലിക്കണം, കന്യാസ്ത്രീ മഠത്തിൽ ചേരാനുള്ള പ്രായം 23 ആയി ഉയർത്തണം, ചർച്ച് ആക്ട് നടപ്പാക്കണം, സിസ്റ്റർ ലൂസി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച വൈദികർക്കെതിരെ നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫേസ്ബുക്ക് കൂട്ടായ്മ പരിപാടി സംഘടിപ്പിച്ചത്.

സിസ്റ്റർ ലൂസിക്ക് നീതി നൽകണമെന്നാവശ്യപ്പെട്ട് ഐക്യദാർഢ്യ കൂട്ടായ്മ
കൊ​ച്ചി: സ​ന്യാ​സി​നി സ​ഭ​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട സി​സ്​​റ്റ​ർ ലൂ​സി​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​സ്​​റ്റി​സ്​ ഫോ​ർ സി​സ്​​റ്റ​ർ ലൂ​സി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം വ​ഞ്ചി സ്ക്വ​യ​റി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക കെ.​എം. സോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​ങ്ക​ര ആ​ക‌്ഷ​ൻ കൗ​ൺ​സി​ൽ ഫോ​ർ ച​ർ​ച്ച‌് ആ​ക്ട‌് ബി​ൽ ഇം​പ്ലി​മെ​േ​ൻ​റ​ഷ​ൻ (മ​ക്കാ​ബി) ഡ​യ​റ​ക്ട​ർ യൂ​ഹാ​നോ​ൻ റ​മ്പാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​യം മാ​റു​ക​യ​ല്ലാ​തെ മ​റ്റാ​ർ​ക്കും ഒ​രു​വ്യ​ക്തി​യെ സ​ന്യാ​സ​ത്തി​ൽ​നി​ന്ന് നീ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ത് ഒ​രു​വ്യ​ക്തി​യും ദൈ​വ​വു​മാ​യു​ള്ള ഉ​ട​മ്പ​ടി​യാ​ണെ​ന്നും വേ​റെ ആ​രെ​ങ്കി​ലും വി​ചാ​രി​ച്ചാ​ൽ എ​ടു​ത്തു​ക​ള​യാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട ഇ​ര​ക്ക് രാ​ജ്യ​ത്തി​െൻറ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ൽ അ​ത് നേ​ടി​യെ​ടു​ക്കാ​ൻ ഓ​രോ പൗ​ര​ന്മാ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. ഇ​ര​യു​ടെ മ​നോ​ഭാ​വ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പ​ല കോ​ണു​ക​ളി​ൽ​നി​ന്നു​മു​ണ്ടാ​കു​ന്ന​ത്. ച​ർ​ച്ച് ആ​ക്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ അ​തി​നെ​തി​രെ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ​ര​ത്തു​ക​യാ​ണ് പ​ല​രും. ഒ​രി​ക്ക​ൽ​പോ​ലും അ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നി​ല്ല. 30 വ​ർ​ഷം​കൊ​ണ്ട് 28 ക​ന്യാ​സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ട നാ​ടാ​ണ് ന​മ്മു​ടേ​ത്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റ​ണ​മെ​ങ്കി​ൽ ച​ർ​ച്ച് ആ​ക്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക​ണം. ത​​െൻറ ഉ​ള്ളി​ലെ ക്രി​സ്ത്യ​ൻ മൂ​ല്യ​ങ്ങ​ളാ​ണ് ഇ​വി​ടെ സ​മ​ര​ത്തി​നെ​ത്താ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Full View

Tags:    
News Summary - Sister Lucy Kalappura Catholica Sabha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.