കൊച്ചി: കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതിന് സഭയുടെ കടുത്ത വിമർശനത്തിന് ഇരയായ മാനന്തവാടി സെൻറ് മേരീസ് പ് രൊവിൻസ് അംഗം സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ കത്തോലിക്ക സഭ വീണ്ടും. സിസ്റ്റർ ലൂസി പൊതുസമൂഹത്തിനു മുന്നിൽ സന ്യാസത്തെ വീണ്ടും അപഹാസ്യമാക്കിയതായി സഭയുടെ കീഴിലുള്ള ‘ദീപിക’ പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിൽ കുറ്റപ്പെടുത് തുന്നു.
കന്യാസ്ത്രീ സമരത്തിൽ സഭാധികാരികളുടെ അനുവാദമില്ലാതെ പങ്കെടുത്ത ഇവർ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മാധ്യമങ്ങളിൽ ലേഖനങ്ങൾ നൽകുകയും ചെയ്തതായി ‘കത്തോലിക്ക സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോൾ’ തലക്കെട്ടിൽ നോബിൾ പാറയ്ക്കൽ എഴുതിയ ലേഖനം പറയുന്നു. ‘ക്രൈസ്തവ നേതൃത്വത്തെയും പൗരോഹിത്യത്തെയും അടിസ്ഥാനമില്ലാതെയും കേട്ടുകേൾവികളുടെ മാത്രം വെളിച്ചത്തിലും അശ്ലീലം കലർന്ന പദങ്ങളുപയോഗിച്ചും വിമർശിക്കുന്നതിനും സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുന്നതിനും ഏവരും സാക്ഷികളാണ്. സുപ്പീരിയർ ജനറലിനുമുന്നിൽ ഹാജരാവാൻ അയച്ച സ്വകാര്യ കത്ത് മാധ്യമങ്ങൾക്ക് നൽകിയതും സിസ്റ്റർ ആണ്. ഇത്രയും കാലം തുടർന്ന അനുസരണക്കേടിെൻറയും അപക്വ പെരുമാറ്റത്തിെൻറയും തുടർച്ചയാണിത്.
ഫ്രാങ്കോ മുളക്കലിനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെങ്കിലും കുറ്റക്കാരനെന്നു വിധിച്ചു മാധ്യമങ്ങളും നിക്ഷിപ്ത താൽപര്യക്കാരും നടത്തുന്ന പ്രചാരണത്തിെൻറ ഭാഗമായി കന്യാസ്ത്രീയെ കരുതിക്കൂട്ടി പുറത്താക്കാൻ സഭ ശ്രമിക്കുകയാണെന്ന് സ്ഥാപിച്ച് മാധ്യമങ്ങൾ റേറ്റിങ് വർധിപ്പിക്കുകയാണെന്നും ലേഖനം കുറ്റെപ്പടുത്തുന്നു.
ലേഖനം അപകീർത്തികരം; തെറ്റിനു കൂട്ടുനിൽക്കില്ല -ലൂസി
കൊച്ചി: ദീപികയിൽ തനിക്കെതിരെ വന്ന ലേഖനം വാസ്തവവിരുദ്ധവും അപകീർത്തികരവുമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര. സന്യാസമെന്താണെന്ന് തനിക്കറിയാം. ഇതേക്കുറിച്ചൊന്നും അറിയാത്തയാളാണ് തെൻറ സന്യാസ ജീവിതത്തെക്കുറിച്ച് എഴുതിപ്പിടിപ്പിക്കുന്നത്. ഒന്നും പറയാതെ, അടങ്ങിയൊതുങ്ങിക്കഴിയുന്ന കന്യാസ്ത്രീകളെയാണ് അവർക്കാവശ്യം. ക്രൈസ്തവമൂല്യം പിൻപറ്റി നീതിക്കുവേണ്ടി കന്യാസ്ത്രീ സമരത്തിനൊപ്പം കൂട്ടുനിന്നതിെൻറ പേരിലാണ് തനിക്കുനേരെ തിരിഞ്ഞത്. എന്തായാലും തെറ്റിനു കൂട്ടുനിൽക്കാനില്ല. സഭയുടെ ദുഷ്പ്രവൃത്തികളെ പിന്തുണക്കുകയാണ് ലേഖനം. ആരുടെയെങ്കിലും പിന്തുണ കിട്ടിയാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുെമന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.