തിരുവനന്തപുരം: കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടെ കഴുത്തിെൻറ ഇരു വശങ്ങളിലും നഖപ്പാടുകൾ കണ്ടിരുന്നെന്ന് കേസിലെ 20ാം സാക്ഷി വർഗീസ് ചാക്കോ മൊഴി നൽകി. പയസ് ടെൻത് കോൺവെൻറിെൻറ സമീപവാസി പറഞ്ഞതിൻപ്രകാരമാണ് വർഗീസ് ചാക്കോ ഫോട്ടോയെടുക്കാൻ എത്തിയത്. അന്നേ ദിവസം പത്ത് ഫോട്ടോകൾ എടുത്തു. എന്നാൽ, കോടതി രേഖകളിൽ ആറെണ്ണത്തെ കുറിച്ചുമാത്രമേ പരാമർശമുള്ളൂ. ബാക്കിയുള്ള ചിത്രങ്ങൾക്ക് എന്ത് സംഭവിച്ചെന്ന് തനിക്കറിയില്ലെന്നും ചൊവ്വാഴ്ച സി.ബി.െഎ കോടതിയിൽ ചാക്കോ മൊഴി നൽകി. ഫോട്ടോ എടുത്തതിന് പ്രതിഫലമായി 200 രൂപ മഠത്തിൽനിന്ന് കൈപ്പറ്റിയിരുന്നതായും ബോധിപ്പിച്ചു.
ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസും പിന്നീട് വന്ന ക്രൈംബ്രാഞ്ച് സംഘവും ഫോട്ടോകൾ നശിപ്പിച്ചതായാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നത്. വർഗീസ് ചാക്കോയുടെ സാക്ഷിവിസ്താരം പൂർത്തിയായി. ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. ആദ്യം വിസ്തരിച്ച രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. പിന്നീടുള്ള നാല് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.