തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുെന്നന്നും പ്രതികളായ വൈദികരെ രാത്രികാലങ്ങളിൽ പയസ് ടെൻത് കോൺവെൻറ് പരിസരത്ത് കണ്ടിരുന്നതായി നിരവധി സാക്ഷിമൊഴികളുണ്ടെന്നും കേസേന്വഷിക്കുന്ന സി.ബി.െഎ കോടതിയെ അറിയിച്ചു. കോൺവെൻറ് സമീപവാസികളുടെ മൊഴികളാണ് സി.ബി.ഐ ഹാജരാക്കിയത്.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഫാ. തോമസ് എം.കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ കേസിലെ പ്രതികളാക്കിയതെന്നും അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിെല്ലന്നും സി.ബി.ഐ അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതികൾ സമർപ്പിച്ച വിടുതൽ ഹരജിയിൽ വാദം പരിഗണിച്ചപ്പോഴാണ് സി.ബി.െഎ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, പ്രതികളായ തങ്ങൾക്കെതിരെ തെളിവുകളോ ശാസ്ത്രീയ തെളിവുകളോ ഇല്ലായിരുെന്നന്ന് ഫാ.തോമസ് എം. കോട്ടൂർ കോടതിയിൽ മറുപടി വാദത്തിൽ പറഞ്ഞു. ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂരിെൻറ വിടുതൽ ഹരജിയിൽ വാദം പൂർത്തിയായി. ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരുടെ വാദം ഈ മാസം 19നും 24 നും കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി നാസറാണ് വാദം കേൾക്കുന്നത്.
ഫാ. തോമസ് എം.കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ എന്നിവർ പയസ് ടെൻത് കോൺവെൻറിൽ നിരന്തരം സ്കൂട്ടറിൽ പോകാറുണ്ടായിരുന്നു. പലതവണ രാത്രികാലങ്ങളിൽ ഇവർ കോൺവെൻറിെൻറ മതിലുകൾ ചാടിക്കടക്കാറുണ്ടായിരുന്നെന്നും സാക്ഷി മൊഴികളുള്ളതായി രേഖാമൂലമാണ് കോടതിയെ സി.ബി.െഎ അറിയിച്ചത്.
1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അേന്വഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാർച്ച് 29ന് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. പ്രതികളെ സഹായിക്കാൻ വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. ആഗസ്റ്റിൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവൽ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നൽകിയിരുന്നു.
എന്നാൽ, ഇവർ മരിച്ചതിനാൽ ഇപ്പോൾ കേസിൽ മൂന്ന് പ്രതികളാണ്. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മുൻ എസ്.പി. കെ.ടി. മൈക്കിളിനെയും കോടതി ദിവസങ്ങൾക്കുമുമ്പ് കേസിൽ പ്രതി ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.