തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ ആദ്യ വിധി ഈ മാസം അഞ്ചിന്. തെളിവ് നശിപ്പിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി. മൈക്കിളിനെ പ്രതിയാക്കണം, വിചാരണ എത്രയും പെട്ടെന്ന് നടത്തണം എന്നീ ജോമോൻ പുത്തൻപുരയ്ക്കലിെൻറ ഹരജിയിലും മുൻ ആർ.ഡി കിഷോർ, ക്ലർക്ക് മുരളീധരൻ എന്നിവർക്കെതിരെ തെളിവ് നശിപ്പിച്ചതിന് കേസെടുക്കണമെന്ന കെ.ടി. മൈക്കിളിെൻറ ഹരജിയിലുമാണ് വിധി പറയുക. രണ്ട് ഹരജികളിലും വാദം കേട്ട ജഡ്ജി ജെ. നാസർ വിധി ഈ ആഴ്ചതന്നെ പറയുമെന്നും പ്രതികൾ നൽകിയ വിടുതൽ ഹരജയിൽ വാദം വെള്ളിയാഴ്ചതന്നെ പരിഗണിക്കുമെന്നും പറഞ്ഞു.
തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. 1992 മാർച്ച് 27ന് കേട്ടയത്ത് പയസ് ടെൻത് കോൺവൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ലോക്കൽ െപാലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അേന്വഷിച്ച കേസ് 1993 മാർച്ച് 29ന് സി.ബി.ഐ ഏറ്റെടുത്തു. ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.