തിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമെറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ. ഇതുവരെ 41,009 വോട്ടർമാർ ഓൺലൈനായി ഫോമുകൾ സമർപ്പിച്ചു. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 78,111 ആയി ഉയർന്നു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി.എൽ.ഒമാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം അറിയിച്ചു.
ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫിസർമാർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഇലക്ടൽ ലിറ്ററസി ക്ലബുകളുടെയും പിന്തുണയോടെ ‘കലക്ഷൻ ഹബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും തുടരുകയാണ്. ‘താങ്ക്യു ബി.എൽ.ഒ-യു മെയ്ഡ് ഇറ്റ് നൂറ് ശതമാനം’ എന്ന ഡിജിറ്റൽ കാമ്പയിൻ വെള്ളിയാഴ്ച ആരംഭിക്കും.
ഇതിലൂടെ തങ്ങളുടെ ബൂത്തുകളുടെ ഡിജിറ്റൈസേഷൻ നൂറ് ശതമാനം പൂർത്തിയാക്കിയ എല്ലാ ബി.എൽ.ഒമാർക്കും വ്യക്തിഗത ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റ്/ബാഡ്ജ് നൽകിയും അവരുടെ ചിത്രങ്ങളും ബാഡ്ജുകളും സമൂഹ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തും കമീഷൻ നന്ദി അറിയിക്കും. ഒപ്പം അവരുടെ വ്യക്തിഗതാനുഭവങ്ങളെക്കുറിച്ച് ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയും പ്രചരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.