കൊച്ചി: ഇന്നലെ രണ്ടുതവണ കുറയുകയും രണ്ടുതവണ കൂടുകയും ചെയ്ത സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13910 രൂപയും പവന് 1,11,280 രൂപയുമായി.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 1.64 ശതമാനം കുറഞ്ഞ് 4,812.89 ഡോളറായി. 80.31ഡോളറാണ് ഔൺസിന് കുറഞ്ഞത്.
ഇന്നലെ (തിങ്കളാഴ്ച) അസാധാരണ ചാഞ്ചാട്ടത്തിനാണ് കേരളത്തിലെ സ്വർണവിപണി സാക്ഷ്യം വഹിച്ചത്. രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയ വില പിന്നീട് രണ്ട് തവണ വർധിക്കുകയായിരുന്നു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 1230 രൂപ കുറഞ്ഞ് 13490 രൂപയും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയും ആയിരുന്നു. എന്നാൽ, വൈകീട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപ വർധിച്ച് 14040 രൂപയും പവന് 4400 രൂപ വർധിച്ച് 1,12,320 രൂപയും ആയി. രാജ്യാന്തര വിലയാകട്ടെ 5500 ഡോളറിൽ എത്തിയ ശേഷം താഴുകയും തിരിച്ചുകയറുകയും ചെയ്തു. റെക്കോഡ് വിലയായ 13,11,60 രൂപയിൽ എത്തിയ ശേഷം നാലുദിവസംകൊണ്ട് പവന് 19,880 രൂപയുടെ ഇടിവാണ് അനുഭവപ്പെട്ടത്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്‍റെ ഡിമാൻഡ് വർധിക്കാൻ ഇടയാക്കി. റഷ്യ സ്വർണം വിൽക്കുന്നു എന്ന വാർത്ത വില കുറയാൻ കാരണമായിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ പുതിയ ചെയർമാനായി ട്രംപ് പിന്തുണക്കുന്ന കെവിൻ വാർഷിനെ നാമനിർദേശം ചെയ്തത് സ്വർണവില കുറയാൻ ഇടയാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ സ്വർണവില കുറഞ്ഞത് നേട്ടമാക്കാൻ അഡ്വാൻസ് ബുക്കിങ്ങിനായി ഉപഭോക്താക്കൾ കൂട്ടത്തോടെ ജ്വല്ലറികളിൽ എത്തുന്നതായി വ്യാപാരികൾ പറയുന്നു.
1 99,040 (Lowest of Month)
2 99880
3 99600
4 99600
5 100760 (Morning)
5 101080 (Afternoon)
5 101360 (Evening)
6 101800
7 102280 (Morning)
7 101400 (Evening)
8 101200
9 101720 (Morning)
9 102160 (Evening)
10 103000
11 103000
12 104240
13 104520
14 105320 (Morning)
14 105600 (Evening)
15 105000 (Morning)
15 105320 (Evening)
16 105160
17 105440
18 105440
19 106840 (Morning)
19 107240 (Evening)
20 108000 (Morning)
20 108800 (Noon)
20 110400 (Afternoon)
20 109840 (Evening)
21 113520 (Morning)
21 115320 (Noon)
21 114840 (Evening)
22 113160
23 117120 (Morning)
23 115240 (Afternoon)
24 116320 (Morning)
24 117520 (Evening)
25 117520
26 119320 (Morning)
26 118760 (Afternoon)
27 118760
28 121120 (Morning)
28 122520 (Afternoon)
29 1,31,160 (Morning -Highest of Month)
29 130360 (Evening)
30 125120 (Morning)
30 124080 (Afternoon)
31 117760
1. 117760
2. 1,11,120 (morning)
1,07,920 (Lowest of Month) (Afternoon)
1,09,920 (Evening)
1,12,320 (Evening)
3. 1,11,280
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.