ഷാഫിക്കുവേണ്ടി ഗായകൻ ഷാഫി കൊല്ലം: ‘ ഫാഷിസ്റ്റ് ശക്തികളിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ...’

കോഴിക്കോട്: വടകര പാർലമെൻറ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനുവേണ്ടി പ്രചാരണത്തിനിറങ്ങി ഗായകൻ ഷാഫി ​കൊല്ലം. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി വടകരയിൽ ഷാഫി പറമ്പിലെത്തിയപ്പോൾ മുതൽ ഷാഫി കൊല്ലം രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ​കൊയിലാണ്ടിയിലെ പ്രചാരണത്തിലും സജീവമായിരുന്നു.

ഇതിനകം തന്നെ ഷാഫിക്ക് വേണ്ടി ‘വടകര മണ്ണിൽ വന്നിറങ്ങി താരമായി, വരവിന് ജനമോ കൂടെ നിന്ന് പൂരമായി...’ എന്ന പാട്ടെഴുതി സംഗീതം നൽകി കഴിഞ്ഞ ഷാഫി കൊല്ലം. ത​െൻറ രാഷ്ട്രീയ നിലപാടിനെ കുറിച്ച്  പറയുന്നതിങ്ങനെ: ‘ ഇത്രയും പേര് ​നോമ്പ് എടുത്ത് കൊണ്ട്, കഠിനമായ ചൂട് എടുക്കുമ്പം ഇങ്ങനെ ഒത്തുകൂടാൻ കാരണം എന്താണോ, ആ ബോധ്യം തന്നെയാണിവിടെ എ​ന്നെ എത്തിച്ചത്. വടകരയിൽ ഷാഫി പറമ്പിൽ എത്തിയ ദിനം മുതൽ ഞാനിതി​െൻറ പിന്നാലെയുണ്ട്. അത്, ഷാഫി പറമ്പിൽ എ​െൻറ സുഹൃത്താണ് എന്നത് കൊണ്ട് മത്രമല്ല. ഒരു സ്ഥാനാർഥിയാവുക എന്ന് പറഞ്ഞാൽ, ഒരു പക്ഷെ പാർട്ടിയിൽ പ്രവർത്തിച്ചാൽ ലഭിക്കാവുന്ന ഒന്നാണ്. എന്നാൽ, ജനകീയനാവുക എന്നത് അങ്ങനെയല്ല. അത്, ജനങ്ങളുടെ മനസറിഞ്ഞ് പ്രവർത്തിക്കാൻ കഴിയുന്ന ഒരാൾക്ക് മാത്രമെ സാധ്യമാകൂ.

പോയ കാലത്ത് നമ്മുടെ പൂർവികർ ബ്രിട്ടീഷുകാരോട്​ പോരാടി നേടിയ സ്വാതന്ത്ര്യം ഇന്ത്യകകത്ത് തന്നെയുള്ള ഫാഷിസ്റ്റ് ശക്തികളിൽ നിന്നും നാം ​പൊരുതി നേടേണ്ട ദുരവസ്ഥ വന്നിരിക്കുന്നു. ഈ സാഹചര്യം നാം മനസിലാക്കി കഴിഞ്ഞു. ഇത് തിരിച്ചറിയാൻ നാം ബിരുദധാരിയാകേണ്ടതില്ല. അപ്പുറത്തെ നാരായണിയേടത്തിയോട് നമ്മള് പഞ്ചസാര കടം വാങ്ങിയത​ും ഇപ്പുറത്തെ പാത്തുമ്മ നാരായണിയേടത്തിയെ ​കൊണ്ട് നോമ്പ് തുറപ്പിച്ചതും നമുക്ക് മറക്കാൻ കഴിയില്ല. ആ കാലം മാഞ്ഞുപോകാതിരിക്കാനാണീ പ്രവർത്തനം. ഇന്ത്യ എന്ന മഹാരാജ്യത്തെ മറ്റ് രാജ്യങ്ങളെല്ലാം ഉറ്റുനോക്കു​ന്നതും, ഇങ്ങോട്ട് വരാൻ ​ആഗ്രഹിക്കുന്നതും ഇവിടുത്തെ നാനാത്വത്തിൽ ഏകത്വവും മതേതരത്വവും കണ്ടുകൊണ്ടാണ്.

അത്തരം ഭംഗി ഇല്ലാതാക്കി, സ്വന്തം മതരാഷ്ട്രം തുടങ്ങിയതി​െൻറ ദുരന്തം പാകിസ്ഥാൻ പോലുള്ള രാജ്യങ്ങൾ അനുഭവിക്കുന്നുണ്ട്. ഇത് നാം കണ്ടു​​​കൊണ്ടിരിക്കുന്നുണ്ട്. മത രാഷ്ട്രമാവുമ്പോൾ, പോയ കാലത്ത് നിലനിന്ന ജാതീയത ഉടൻ തലപൊക്കും. അതോടെ, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ മാറ് മറക്കാൻ കരം കൊടുക്കേണ്ട സാഹചര്യം എല്ലാം പിന്നാലെ വരും. പുറത്തിറങ്ങാൻ നികുതി ​കൊട​ുക്കേണ്ട ദുരവസ്ഥ വരുമെന്ന ഭയം കാരണമാണ് നാട്ടുകാർ ഈ ചുട്ട​വെയിലെത്തും ഷാഫി പറമ്പിലിനുവേണ്ടി തെരുവിലിറങ്ങുന്നത്.

എം.പിയായി പറഞ്ഞയച്ചാൽ പാഴായിപോകില്ലെന്ന് അറിയാം. സാമൂഹിക പ്രതിബന്ധതയുള്ള ഒരു കലാകാരൻ എന്ന നിലയിൽ വെറുതെ വീട്ടിലിരിക്കാൻ കഴിയില്ല. പ്രവൃത്തിച്ച് കാണിക്കേണ്ട ആവശ്യമുണ്ട്. ഞാൻ മുസ്‍ലീം ലീഗ് പ്രവർത്തകനാണ്. പാരമ്പര്യമായി യു.ഡി.എഫി​െൻറ ഭാഗമാണ്. നമുക്കി​വിടെ സുന്ദരമായി ജീവിക്കാൻ സാഹചര്യം ഉണ്ടാക്കിയതിന് മുൻകാല നേതാക്കളു​െട പ്രവർത്തനമുണ്ട്. മുൻപ് എം.കെ. മുനീറിന് വേണ്ടി രംഗത്തിറങ്ങിയിരുന്നു’.

Tags:    
News Summary - Singer Shafi Kollam for Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.