മലപ്പുറം: ഗായകൻ ഡാബ്സി എന്ന മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് പൊലീസ് അറസ്റ്റുണ്ടായത്. കേസിൽ ഡാബ്സിക്കൊപ്പം മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്‍റെയും പിതാവിന്‍റെയും പരാതിയിൽ മലപ്പുറം ചങ്ങരംകുളം പൊലീസാണ് ഗായകനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
ഈ വർഷം ജനുവരിയിൽ ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കരിയർ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.