കൊച്ചി: അന്തരിച്ച സൈമൺ ബ്രിട്ടോയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി വൈകി വടുതലയിലെ വീട്ടിൽ എത്തിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന‌് സി.പി.എം നേതാക്കളായ പി. രാജീവ‌്, സി.എൻ. മോഹനൻ, സി.എം. ദിനേശ‌്മണി, സി.കെ. മണിശങ്കർ എന്നിവർ ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങി രാത്രി 10ഒാടെ വീട്ടിൽ എത്തിച്ചത്.
സി.പി.എം നേതാക്കളായ വൈക്കം വിശ്വൻ, കെ.എൻ. ബാലഗോപാൽ, എസ‌്. ശർമ എം.എൽ.എ, മുൻ എം.പി സുരേഷ‌് കുറുപ്പ‌്, ഗോപി കോട്ടമുറിക്കൽ, ജോൺ ഫെർണാണ്ടസ‌് എം.എൽ.എ, സി.എം.പി നേതാവ‌് സി.പി. ജോൺ തുടങ്ങി നൂറുകണക്കിനുപേർ അേന്ത്യാപചാരം അർപ്പിച്ചു.
കൊൽക്കത്തയിലായിരുന്ന ഭാര്യ സീനയും മകൾ കയീനിലയും 10.30ഒാടെ എത്തി. ബുധനാഴ്ച രാവിലെ ഏഴോടെ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അേന്ത്യാപചാരം അർപ്പിക്കും. തുടർന്ന‌് പത്തരയോടെ ടൗൺഹാളിൽ പൊതുദർശനത്തിന‌് െവക്കും. വൈകീട്ട് മൂന്നിന‌് മൃതദേഹം മെഡിക്കൽ കോളജിന‌് കൈമാറും. തുടർന്ന‌് ടൗൺഹാളിൽ അനുശോചനയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.