തിരുവനന്തപുരം: കേരള പൊലീസ് വീട് കുത്തിത്തുറന്നുവെന്ന പരാതിയുമായി സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. അനുവാദമില്ലാതെ പൊലീസ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്ന് പരാതിയിൽ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കുമാണ് സീന പരാതി നൽകിയത്.
പൊലീസ് വീട് കുത്തിതുറന്നതിന് പിന്നാലെ മകളുടെ 10 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. താൻ ഡൽഹിയിലായിരുന്ന സമയത്താണ് പൊലീസ് നടപടിയുണ്ടായത്. ചില സാമൂഹിക ദ്രോഹികളുടെ സഹായത്തോടെയായിരുന്നു അതിക്രമമെന്നും അവർ പറഞ്ഞു.
അതേസമയം, പ്രതി ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസും അറിയിച്ചു. എന്നാൽ, സീനയുടെ പരാതി സംബന്ധിച്ച് കൂടുതൽ പ്രതികരണത്തിന് പൊലീസ് തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.