പോപുലർ ഫ്രണ്ട് നേതാവിന് ജയിലിൽ സിംകാർഡ് എത്തിച്ചു; ഭാര്യക്കും മകനും സഹോദരനുമെതിരെ കേസ്

തൃശൂർ: ജയിലിൽ കഴിയുന്ന പോപുലർ ഫ്രണ്ട് നേതാവിന് ഖുർആനിൽ ഒളിപ്പിച്ച് സിം കാർഡ് കടത്താന്‍ ശ്രമം. വിയ്യൂർ അതീവ സുരക്ഷ ജയിലില്‍ കഴിഞ്ഞ 31നാണ് സംഭവം. പോഎുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്തുനിന്നും അറസ്റ്റിലായ ടി.എസ്. സൈനുദ്ദീനാണ് ബന്ധുക്കള്‍ സിം നൽകാൻ ശ്രമിച്ചത്.

ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, സഹോദരന്‍ മുഹമ്മദ് നാസര്‍ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിം അഡ്രസ് പരിശോധനക്ക് ശേഷം എത്തിച്ചവരെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിയ്യൂര്‍ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ വിയ്യൂര്‍ പൊലീസ് എന്‍.ഐ.എക്ക് കൈമാറിയിട്ടുണ്ട്.

Tags:    
News Summary - SIM card delivered to Popular Front leader in jail; Case against wife, son and brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.