സിൽവർലൈൻ സർവേ: സമയം തേടി സർക്കാർ ഹൈകോടതിയിൽ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനവും സർവേയും ഏത് ഘട്ടത്തിലെന്ന് അറിയിക്കാൻ സർക്കാർ ഹൈകോടതിയിൽ കൂടുതൽ സമയം തേടി.

പദ്ധതിക്കുവേണ്ടി കെ-റെയിൽ എന്നെഴുതിയ കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുന്നത് ചോദ്യംചെയ്‌ത് കോട്ടയം സ്വദേശി മുരളീകൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികളിലാണ് സർക്കാർ സമയം തേടിയത്. തുടർന്ന് ഹരജികൾ വീണ്ടും ആഗസ്റ്റ് 19ന് പരിഗണിക്കാനായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റി.

കേന്ദ്രസർക്കാറിന്റെയും റെയിൽവേയുടെയും അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്ന ഏതുനടപടിയും അപക്വമാണെന്നും സർവേ നടപടിക്കായി കെ-റെയിൽ വികസന കോർപറേഷൻ പണം ചെലവിട്ടാൽ അതിന്റെ ഉത്തരവാദിത്തം അവർക്ക് മാത്രമായിരിക്കുമെന്നും വ്യക്തമാക്കി കേന്ദ്രസർക്കാർ വിശദീകരണ പത്രിക നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർവേ സംബന്ധിച്ച നിലവിലെ സ്ഥിതി അറിയിക്കാൻ കോടതി നിർദേശിച്ചത്.

Tags:    
News Summary - Silverline Survey: Govt seeks time in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.