ആലപ്പുഴ: വയനാട് വെറ്ററിനറി സര്‍വകലാശാല വി.സിയെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ ഗവർണർക്കെതിരെ മന്ത്രി ജി. ചിഞ്ചുറാണി. വി.സിയെ സസ്പെൻഡ് ചെയ്ത നടപടിയുമായി യോജിക്കാനാകില്ലെന്നും ചിഞ്ചുറാണി പ്രതികരിച്ചു. ഗവർണറുടെ നടപടി സർക്കാരുമായി ആലോചിക്കാതെയായിരുന്നു.
വി.സിയെ സസ്പെൻഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ചെയ്യേണ്ട നടപടികൾ സർവകലാശാല എടുത്ത് കഴിഞ്ഞു. പരാതി കിട്ടിയ 31 പേരിൽ 19 പേർക്കെതിരെയും നടപടിയെടുത്തു. ഗവർണറുടെ നടപടി വകുപ്പ് തല അന്വേഷണം തുടരുന്നതിനിടെയാണ് ഉണ്ടായത്.
ഡീനെ മാറ്റാനുള്ള നിർദേശം നേരത്തെ നൽകി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മരിച്ചതിനുശേഷം സിദ്ധാർഥനെതിരെ പരാതി നൽകിയ നടപടി ശരിയല്ല. പരാതി ചർച്ച ചെയ്യാൻ ഐ.സി.സി യോഗം ചേർന്നെങ്കിലും നടപടി എടുത്തിട്ടില്ല. സർക്കാർ-ഗവർണർ പോരിന്റെ ഭാഗമാണ് ഗവർണറുടെ നടപടി എന്ന് കരുതുന്നില്ല. ചാൻസലർ എന്ന നിലയിൽ വെറ്ററിനറി സർവകലാശാലയുടെ കാര്യത്തിൽ ഗവർണറുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.