Posted On
date_range Updated On
date_range അരിവാൾ രോഗം: അട്ടപ്പാടിയിൽ ആദിവാസി യുവതി മരിച്ചു
പാലക്കാട്: അരിവാൾ രോഗത്തെ തുടർന്ന് അട്ടപ്പാടിയിൽ ആദിവാസി യുവതി മരിച്ചു. കൊല്ലകടവ് ഊരിലെ വള്ളി (26) ആണ് മരിച്ചത്.
ഏറെകാലമായി അരിവാൾ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അവശനിലയിലായതോടെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തിച്ചു. 7.50നാണ് മരിച്ചത്.
താവളം കൊല്ലകടവ് ഊരിലെ കാളിയുടെ മകളായ വള്ളി, വളാഞ്ചേരിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.