ആൾത്താമസമില്ലാത്ത പാതി പണിത വീടിന്റെ ചുമര് ഇടിഞ്ഞുവീണ് സ​ഹോദരങ്ങൾ മരിച്ചു

പാലക്കാട്: അട്ടപ്പാടി കരുവാര ഊരിൽ പാതി പണിത വീടിന്റെ ചുമര് ഇടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ ആദി(7), അജ്നേഷ്(4)എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവായ അഭിനയ(6)ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.

ആൾതാമസമില്ലാത്ത വീടാണ് ഇടിഞ്ഞുവീണത്. എട്ടുവർഷമായി ഇത് ഉപയോഗ ശൂന്യമായി കിടക്കുകയാണ്. മേൽക്കൂരയില്ലാത്തതിനാൽ മഴയും വെയിലും കൊണ്ട് വീടിന്റെ ചുമരുകൾ ദുർബലമായിരുന്നു. കുട്ടികൾ വീടിന്റെ സൺഷേഡിൽ കളിക്കുന്നതിനിടെ ചുമര് ഇടിഞ്ഞുവീഴുകയായിരുന്നു.

മുക്കാലിയിൽ നിന്ന് നാലുകിലോമീറ്റർ വനത്തിനകത്തുള്ള ഊരിലാണ് അപകടം നടന്നത്. വനംവകുപ്പിന്റെ ജീപ്പിലാണ് അപകടത്തിൽ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.  

Tags:    
News Summary - Siblings die after wall of uninhabited half built house collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.