പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സി.ഐക്ക് സസ്പെൻഷൻ

കണ്ണൂർ: പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സി.ഐയെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ഇരിട്ടി കരിക്കോട്ടക്കരി സി.ഐ സി.ആർ. സിനുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഡ്രൈവർ ഷബീറിനെ കണ്ണൂർ എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇരിട്ടിക്കടുത്തുള്ള യുവതി അസമയത്ത് എറണാകുളം സ്വദേശിയായ സി.ഐക്കൊപ്പം പൊലീസ് ജീപ്പിൽ ആളൊഴിഞ്ഞ പ്രദേശത്തുകൂടി സഞ്ചരിച്ചെന്നാണ് പരാതി.

ജില്ല പൊലീസ് മേധാവിക്ക് വാട്സ് ആപ്പിൽ കിട്ടിയ പരാതിയിൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി പി. പ്രേമരാജൻ പ്രാഥമിക അന്വേഷണം നടത്തുകയും തുടർന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. 

എന്നാൽ, എറണാകുളത്ത് ജോലി ചെയ്തിരുന്ന യുവതിയുമായി അക്കാലത്തുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്‌തെന്നാണ് സി.ഐയുടെ വിശദീകരണം. കണ്ണൂർ അഡിഷണൽ എസ്.പി പ്രജീഷ് തോട്ടത്തിലാണ് തുടരന്വേഷണം നടത്തുന്നത്.

Tags:    
News Summary - si suspended in kannur -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.