representational image
നെടുമ്പാശേരി: ദേശീയപാതയിൽ നെടുമ്പാശ്ശേരി അത്താണി കോട്ടായി ബിവറേജ് കോർപറേഷന്റെ ഔട്ട് ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.
രേഖകളില്ലാത്ത മൂന്ന് ലിറ്റർ വിദേശ മദ്യവും കണക്കിൽപ്പെടാത്ത 80150 രൂപ പിടിച്ചെടുത്തു. വിദേശ മദ്യ കമ്പനി ഏജന്റുമാർ അവരുടെ ബ്രാൻഡ് വിൽപന വർധിപ്പിക്കാൻ ജീവനക്കാർക്ക് കൈക്കൂലി നൽകാറുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു മിന്നൽ പരിശോധന.
രണ്ട് ഉദ്ദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായും രണ്ട് പേർ അനധികൃതമായി ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. എറണാകുളം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ടി.എം. വർഗീസിന്റെ നിർദ്ദേശ പ്രകാരം പൊലീസ് ഇൻസ്പെക്ടർ എൻ.എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിന്നൽ പരിശോധനക്കെത്തിയത്. പരിശോധന പുലർച്ചെവരെ നീണ്ടു.
ബിവ്റേജ് ഔട്ട് ലെറ്റിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത 80150 രൂപ പിടിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.