അതിവേഗ റെയിലുമായി ഇ.ശ്രീധരൻ മുന്നോട്ട്; പൊന്നാന്നിയിൽ ഓഫീസ് തുറന്നു

മലപ്പുറം: അതിവേഗ റെയിലുമായി ഇ.ശ്രീധരൻ മുന്നോട്ട്. ഇതിന്റെ ഭാഗമായി പൊന്നാന്നിയിൽ ഓഫീസ് തുറന്നു. ഇ.ശ്രീധരന്റെ ഭാര്യ രാധയാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇന്ന് മുതൽ അതിവേഗ റെയിലിന്റെ ജോലികൾ തുടങ്ങുമെന്ന് ഇ.ശ്രീധരൻ അറിയിച്ചു.

പൊതുജനങ്ങളുടെ കൂടി അഭിപ്രായം തേടിയതിന് ശേഷമായിരിക്കും പദ്ധതിയുമായി മുന്നോട്ട് പോവുക. സ്റ്റേഷനുകളുടെ കാര്യത്തിൽ ഉൾപ്പടെ ധാരണയായിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിൽ ഉൾപ്പടെ തനിക്ക് പിടിവാശിയില്ല. ജനങ്ങളെ പൂർണമായും വിശ്വസത്തിലെടുത്ത് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകു. ആളുകളുടെ സ്വത്ത് പരമാവധി സംരക്ഷിച്ചുകൊണ്ടാവും പദ്ധതി നടപ്പിലാക്കുകയെന്നും ഇ.​ശ്രീധരൻ പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളിൽ ഡിപിആർ തയാറാക്കാനായി ഡിഎംആർസിയെ സമീപിക്കുമെന്നും നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇ ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ഇ.ശ്രീധരന്റെ അതിവേഗ റെയിലിനോട് അനകൂല സമീപനമല്ല സംസ്ഥാന സർക്കാർ പുലർത്തുന്നത്. കേരളത്തിന് ആർ.ആർ.ടി.സ് സംവിധാനമാണ് അനുയോജ്യമെന്നാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്.

നേരത്തെ ഇ.ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്രസർക്കാർ ബജറ്റിൽ അനുമതി നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഏഴ് അതിവേഗ റെയിൽപാതകൾ പ്രഖ്യാപിച്ചിട്ടും അതിലൊന്ന് പോലും കേരളത്തി​ന് നൽകാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ഈയൊരു സാഹചര്യത്തിൽ ഇ. ശ്രീധരന്റെ പദ്ധതിക്കും അനുമതി ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Sreedharan moves ahead with high-speed rail; office opened in Ponnanni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.