എസ്.ഐയുടെ ആത്​മഹത്യ: അന്വേഷണം തുടങ്ങി; ബന്ധുക്കൾ നിയമനടപടിക്ക്​

കൊച്ചി: എറണാകുളം നോർത്ത് പ്രബേഷനറി എസ്.ഐ ടി. ഗോപകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡി.സി.പി എ.ആർ. പ്രേംകുമാറി​​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം  ഊരുട്ടമ്പലം ഗോവിന്ദമംഗലം മേ​​​േലതട്ടന്‍വിള വിജയഭവനില്‍ തങ്കപ്പന്‍നായരുടെ മകന്‍ ടി. ഗോപകുമാറിനെ (39) ഞായറാഴ്ച രാവിലെ 11.30ഓടെയാണ്​ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരായ എസ്.ഐ വിപിൻദാസ്, സി.ഐ കെ.ജെ. പീറ്റർ എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ്​ അന്വേഷണം.

സമീപകാലത്തെ മോഷണങ്ങൾ, മറ്റ് പ്രശ്നങ്ങൾ തുടങ്ങിയവയുടെ ഭാഗമായി അമിത ജോലിഭാരം നൽകിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിൽ എന്തെങ്കിലും സംഭവം നോർത്ത് സ്​റ്റേഷനിൽ നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അന്വേഷണത്തി​​െൻറ ഭാഗമായി സ്​റ്റേഷനിലെ മറ്റ് പൊലീസുകാർ, ഗോപകുമാറിൻെറ ബന്ധുക്കൾ, ട്രെയിനിങ് സമയത്ത് കൂടെയുണ്ടായിരുന്നവർ എന്നിവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഡി.സി.പി പ്രേംകുമാർ പറഞ്ഞു. ഇതിന് ശേഷമായിരിക്കും ആരോപണ വിധേയരായ സി.ഐ, എസ്.ഐ എന്നിവരെ ചോദ്യം ചെയ്യുക.

കഴിഞ്ഞ ഏതാനും നാളുകളിൽ ഗോപകുമാർ ചെയ്തിരുന്ന ജോലികൾ, സമയം എന്നിവയെല്ലാം പരിശോധിക്കും. അതേസമയം, സംഭവം കുടുംബപ്രശ്നം മൂലമുള്ള ആത്മഹത്യയാക്കി ഒതുക്കാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്​. പ്രശ്നം ഗൗരവത്തോടെയാണ് കാണുന്നതെന്ന് റേഞ്ച് ഐ.ജി വിജയ് സാക്കറ വ്യക്തമാക്കി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍. മേലുദ്യോഗസ്ഥരില്‍നിന്ന്​ സമ്മർദമുണ്ടെന്നും അധികകാലം ജോലിയില്‍ തുടരാന്‍ കഴിയില്ലെന്നും ഗോപകുമാര്‍ പറഞ്ഞതായി ബന്ധുക്കൾ​ അറിയിച്ചു.
 
ഞായറാഴ്ച രാത്രി 12ഓടെ ഇന്‍ക്വസ്​റ്റ്​ നടപടി പൂര്‍ത്തിയാക്കിയ ഗോപകുമാറി​​​െൻറ മൃതദേഹം തിങ്കളാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്​റ്റ്​​േമാര്‍ട്ടം നടത്തി. തുടർന്ന് നോര്‍ത്ത് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന്​ ​െവച്ചു. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ, സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ്, എ.സി.പി കെ. ലാല്‍ജി, ഡി.സി.പി എ.ആര്‍. പ്രേംകുമാര്‍, സെന്‍ട്രല്‍ സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനന്തലാല്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചയോടെ മൃതദേഹം സ്വദേശമായ തിരുവനന്തപുരം ഊരുട്ടമ്പലത്തേക്ക് കൊണ്ടുപോയി. സംസ്കാരം 6.30ഒാടെ വീട്ടുവളപ്പിൽ നടത്തി.
 

Tags:    
News Summary - SI commits suicide; probe started -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.