ചങ്ങനാശ്ശേരി: ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് ആശുപത്രിയിലെത്തിച്ച ഗര്‍ഭിണിക്ക് സുഖപ്രസവം. മിത്രക്കരി മിത്രമഠത്തില്‍ സൈജുവിെൻറ ഭാര്യ ഷൈനിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
വെള്ളപ്പൊക്കത്തെത്തുടർന്ന് 18 നാണ് മഹാത്മ അയ്യങ്കാളി സ്മാരക മന്ദിരത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സൈജുവും കുടുംബവും എത്തിയത്. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഷൈനിയുടെ പ്രസവത്തീയതി. ഇടക്ക് ചെക്കപ്പ് മുടങ്ങുകയും ചെയ്തു. ഇതിനിടെ, ക്യാമ്പില്‍ പരിശോധനക്കെത്തിയ ഡോക്ടര്‍ ഷൈനിക്ക് രക്തസമ്മര്‍ദം കുറവാണെന്നുകണ്ട് ആശുപത്രിയിലേക്ക് മാറണമെന്ന് നിർദേശം നല്‍കുകയായിരുന്നു. 23ന് യുവതിയെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24ന് ഷൈനി പെണ്‍കുഞ്ഞിന് ജന്മം നല്കി.
ഓട്ടോഡ്രൈറാണ് സൈജു. ഇവര്‍ക്ക് രണ്ട് ആണ്മക്കള് കൂടിയുണ്ട്. മിത്രക്കരിയിലുള്ള ഇവരുടെ വീട് ശോച്യാവസ്ഥയിലാണ്. വെള്ളപ്പൊക്കത്തില്‍ വീട് വിണ്ടുകീറി. വീട്ടുസാധനങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. നാലിലും എല്‍.കെ.ജിയിലും പഠിക്കുന്ന മക്കളുടെ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ടു. വീട് താമസയോഗ്യമല്ലാത്തതിനാലും പ്രദേശത്ത് പകര്‍ച്ചവ്യാധി ആശങ്കയുള്ളതിനാലും കുഞ്ഞുമായി വീട്ടിലേക്ക് പോകാന്‍ കഴിയാത്ത സങ്കടത്തിലാണിവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.