തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത പതിനൊന്ന് പ്രതികളില്‍ നാലു പേരെ മാത്രം സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ നടപടി ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള നാടകമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം.ഹസന്‍ വിമര്‍ശിച്ചു. പ്രതികളായ പതിനൊന്ന് പേരും സി.പി.എം പ്രവര്‍ത്തകരായിരിക്കുമ്പോള്‍ നാലു പേരെമാത്രം പുറത്താക്കുന്നത് പ്രഹസനമാണ്. ഷുഹൈബിെൻറ വധത്തിനെതിരെ കണ്ണൂരിലുണ്ടായ ജനരോഷത്തില്‍ നിന്നും തല്‍ക്കാലം തടിത്തപ്പാനാണ് ഇത്തരമൊരു നടപടിക്ക് സി.പി.എം തയ്യാറായതെന്നും ഹസൻ പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗത്തില്‍ ആകാശ് തില്ലങ്കേരിയുടെ പിതാവിനെ പാര്‍ട്ടി ഓഫീസില്‍ വിളിച്ച് വരുത്തി സംസാരിച്ചതിെൻറ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പാര്‍ട്ടി നടപടി പേരിന് മാത്രമാണെന്ന ഉറപ്പ് ആകാശ് തില്ലങ്കേരിയുടെ പിതാവിന് നല്‍കിയ ശേഷമാണ് നടപടി പ്രഖ്യാപിച്ചതെന്ന് ഇതിലൂടെ വ്യക്തമായെന്നും ഹസൻ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കുന്ന അതേ വേഗതയിലാണ് അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനായി മുഖ്യമന്ത്രി ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണത്തിന് തടസ്സം നില്‍ക്കുന്നവര്‍ തന്നെയാണ് പുറത്താക്കല്‍ നടപടിയെന്ന പ്രഹസനത്തിന് നേതൃത്വം നല്‍കുന്നതെന്നും ഹസസ്സൻ കുറ്റപ്പെടുത്തി.
ഈ കൊലപാതകത്തിെൻറ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കാണിച്ചാല്‍ മാത്രമേ ഇപ്പോള്‍ സി.പി.എം എടുത്ത നടപടി ആത്മാര്‍ത്ഥത ഉള്ളതാണെന്ന് വിശ്വസിക്കാന്‍ കഴിയു. കേസില്‍ ഉള്‍പ്പെട്ട സി.പി.എം പ്രവര്‍ത്തകരായ എല്ലാ പ്രതികളേയും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേയും പുറത്താക്കാന്‍ സി.പി.എം തയ്യാറാകുമോയെന്നും എം.എം.ഹസന്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.