കൊല്ലം:നിശ്ചയിച്ച ശേഷം വിവാഹത്തിൽ നിന്ന് വരൻ പിൻമാറിയതിനെത്തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ അതിനുത്തരവാദികളായ യുവാവിനും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാതാപിതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ നഗറിൽ ഹാരിഷ് (24) ആണ് വിവാഹം ഉറപ്പിച്ച ശേഷം പിൻമാറിയത്. ഇയാളെ തിങ്കളാഴ്ച അറസ്റ്റു ചെയ്തിരുന്നു.
വിവാഹത്തിനു മുേമ്പ, പെൺകുട്ടിയുടെയും കുടുംബാഗങ്ങളുടെയും വിശ്വാസം പിടിച്ചുപറ്റിയ ശേഷം, പല സ്ഥലങ്ങളിൽ കൊണ്ടുപോയി ൈലംഗിക ചൂഷണത്തിന് വിധേയയാക്കിയതായും അവർ ആരോപിച്ചു. സ്ഥിരമായി വീട്ടിൽ വന്ന് യുവതിയെ വിളിച്ചുകൊണ്ടു പോവാറുണ്ടായിരുന്നു. ഇതിനുപുറമേ, ജമാ അത്തിെൻറ വ്യാജ വിവാഹരേഖ കാട്ടി, നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തുകയും ചെയ്തു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഇത് നടത്തിയത്. പലഘട്ടങ്ങളിലായി യുവതിയിൽ പണവും സ്വർണ്ണാഭരണങ്ങളും വാങ്ങുകയും ചെയ്തിട്ടുണ്ട്. ബന്ധുക്കളുടെ അറിവോടെയാണ് പണമിടപാടുകൾ നടത്തിയിട്ടുള്ളത്. അടുത്തിടെ ഹാരിഷ് തുടങ്ങിയ സ്ഥാപനത്തിെൻറ നിർമ്മാണവുമായി ബന്ധപ്പെട്ടും സ്വർണ്ണമാല വാങ്ങി.
അതിനുശേഷം,സാമ്പത്തിക ശേഷി ഇല്ലാ എന്നതിെൻറ പേരിൽ വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു. യുവാവിെൻറ മാതാപിതാക്കളും അടുത്ത ബന്ധുക്കളുമുൾെപ്പടെയുള്ളവർ മരണത്തിന് ഉത്തരവാദികളാണെന്നും മാതാപിതാക്കൾപറഞ്ഞു. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷായും വാർത്ത സമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.