തച്ചങ്കരിയെ സസ്പെൻഡ്​​ ചെയ്യണം –കുമ്മനം

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഡി.​ജി.​പി സെ​ൻ​കു​മാ​റി​​​െൻറ വെ​ളി​പ്പെ​ടു​ത്ത​ലി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ എ.​ഡി.​ജി.​പി ടോ​മി​ൻ ത​ച്ച​ങ്ക​രി​യെ ഉ​ട​ൻ സ​സ്പെ​ൻ​ഡ്​​ ചെ​യ്യ​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ഫ​യ​ലു​ക​ൾ പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് എ.​ഡി.​ജി.​പി മോ​ഷ്​​ടി​ച്ച് ക​ട​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്. ഔ​ദ്യോ​ഗി​ക ര​ഹ​സ്യ നി​യ​മം ലം​ഘി​ച്ച ത​ച്ച​ങ്ക​രി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. സെ​ൻ​കു​മാ​റി​നെ കേ​സി​ൽ ക​ക്ഷി​യാ​ക്ക​ണം. 
പി​ണ​റാ​യി വി​ജ​യ​ന് ത​ച്ച​ങ്ക​രി​യു​മാ​യി വ​ഴി​വി​ട്ട ബ​ന്ധ​മു​ണ്ടെ​ന്ന് നേ​ര​ത്തേ​ത​ന്നെ തെ​ളി​ഞ്ഞ​താ​ണ്. രാ​ജ്യ​സു​ര​ക്ഷ​ക്കു​ത​ന്നെ ഭീ​ഷ​ണി​യാ​യി മാ​റി​യ ത​ച്ച​ങ്ക​രി​യെ ഉ​ട​ൻ പു​റ​ത്താ​ക്കി​യി​ല്ലെ​ങ്കി​ൽ  പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി ബി.​ജെ.​പി മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - should suspend Tomin tachankary- Kummanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.