കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ കോടതികളിൽ വിചാരണ നടപടികൾ നിർത്തിെവക്കണമെന്ന് കലക്ടർ. 10 ദിവസേത്തക്ക് കോടതി നടപടികൾ നിർത്തിവെക്കണമെന്നാണ് കലക്ടർ യു.വി ജോസ് ഹൈകോടതിക്ക് നൽകിയ റിപ്പോർട്ട്.
കാലിക്കറ്റ് ബാർ അസോസിയേഷൻ ഹൈകോടതി രജിസ്ട്രാർക്ക് നൽകിയ കത്തിൽ നേരത്തെ കലക്ടറിൽനിന്ന് ഹൈകോടതി റിപ്പോർട്ട് തേടിയിരുന്നു. വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തുന്നതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതാണ് ഉചിതമെന്നാണ് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്.
ഇൗ റിപ്പോർട്ട് പരിഗണിച്ച് ഹൈകോടതി ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിക്കും. നിപ വൈറസ് ബാധയേറ്റ് ജില്ല കോടതി സീനിയർ സൂപ്രണ്ട് ടി.പി. മധുസൂദനൻ ബുധനാഴ്ച രാത്രി മരിച്ചിരുന്നു. തുടർന്ന് ബാർ അസോസിയേഷൻ പ്രസിഡൻറ് കെ.കെ. കൃഷ്ണകുമാറിെൻറ നേതൃത്വത്തിലാണ് ഹൈകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയത്. കോടതിക്ക് അവധി നൽകാതെ, ന്യായാധിപന്മാർ ചേംബറിലിരുന്ന് കേസുകൾ നീട്ടിെവക്കുന്ന രീതി കൈക്കൊള്ളണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. അഡ്വ. എ. പ്രദീപ് കുമാർ, ഡോ. എം.കെ. മുനീർ തുടങ്ങി ജനപ്രതിനിധികളുടെ പിന്തുണയും ഇക്കാര്യത്തിൽ ബാർ അസോസിയേഷൻ തേടിയിട്ടുണ്ട്.
നിപ ആദ്യം കണ്ടെത്തിയ പേരാമ്പ്രയിൽ രണ്ടു ന്യായാധിപരും ഇല്ലാത്തതിനാൽ കേസുകൾ മാറ്റിെവക്കുകയാണിപ്പോൾ. സ്ത്രീകളും കുട്ടികളുമെത്തുന്ന കുടുംബ കോടതിയടക്കം ജില്ലയിലെ എല്ലാ ഭാഗത്തുനിന്നും ജനങ്ങൾ എത്തുന്ന കോടതികൾക്ക് വിദ്യാലയങ്ങളെപ്പോലെ അവധി വേണമെന്നാണ് ആവശ്യം. ജില്ലയിലെ കോടതികളിൽ എത്തുന്നവരുടെ എണ്ണം ഏതാനും ദിവസമായി കുറഞ്ഞുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.