ബസ്​ ചാർജ്​ കൂ​േട്ടണ്ടി വരുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ബസ്​ ചാർജ്​ കൂ​േട്ടണ്ടി വരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഡീസൽ വില കൂടിയത്​ മോ​േട്ടാർ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. അതിനാൽ പണിമുടക്ക്​ ഒഴിവാക്കണമെങ്കിൽ ബസ്​ ചാർജ്​ കൂട്ടണമെന്നാണ്​ ബസ്​ ഉടമകളുടെ ആവശ്യം. ചാർജ്​ കൂട്ടുന്ന നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നാണ്​ കരുതുന്നതെന്നും മുഖ്യമന്ത്രി നിമയസഭയിൽ പറഞ്ഞു. 

ബസ്​ ചാർജ്​ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ബസ്​ ഉടമകൾ ജനുവരി 31 മുതൽ അനിശ്​ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ  ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍  ആവശ്യമായ തീരുമാനം താമസിയാതെ എടുക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നൽകി തുടർന്ന്​ മാറ്റിവെക്കുകയായിരുന്നു. 

മിനിമം ചാർജ് 10 രൂപയാക്കണമെന്ന്​ ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്താൻ​ ബസ്​ ഒാപ്പറേറ്റേഴ്​സ്​ കോൺഫെഡറേഷൻ തീരുമാനിച്ചിരുന്നത്. ​കിലോമീറ്റർ ചാർജ്​ 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച്​ രൂപയായും നിലവിലുള്ള നിരക്കി​​​​​​​​​െൻറ 50 ശതമാനമായും പുനർനിർണയിക്കണം, വർധിപ്പിച്ച റോഡ്​ ടാക്​സ്​ പിൻവലിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം പ്രഖ്യാപിച്ചിരുന്നത്. 

2014 മേ​യ് 20നാ​ണ് സം​സ്ഥാ​ന​ത്ത് അ​വ​സാ​ന​മാ​യി ബ​സ് ചാ​ര്‍ജ് വ​ര്‍ധി​പ്പി​ച്ച​ത്. 

Tags:    
News Summary - Should Increase Bus Charge Says CM - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.