`രക്ഷപെട്ട് ഓടുന്നവനെ ഓടിച്ചിട്ട് പിടിക്കൂന്ന്.. എന്താല്ലേ!' സംസ്ഥാന സർക്കാറിനെതിരെ വിമർശനവുമായി ഷോൺ ജോർജ്

കോട്ടയം: ഉപരിപഠനത്തിനുൾപ്പെടെ യുവാക്കൾക്ക് സംസ്ഥാനം വിട്ട് പോകാനിടവരുന്നതെന്ത് കൊണ്ടെന്ന് പഠിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കയാണ്. ഈ സാഹചര്യത്തിലാണ് പിസി ജോർജി​െൻറ മകനും കോട്ടയം ജില്ല പഞ്ചായത്ത് അംഗവുമായി അഡ്വ.ഷോണ്‍ ജോര്‍ജ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നത്. രക്ഷപെട്ട് ഓടുന്നവനെ ഓടിച്ചിട്ട് പിടിക്കൂന്ന്.. എന്താല്ലേ! എന്ന തലക്കുറിപ്പിട്ട ഫേസ് ബുക്ക് പോസ്റ്റിലിങ്ങനെ പറയുന്നു. `യുവ തലമുറ എങ്ങും പോകരുത്​' യുവതലമുറയെ കേരളത്തിൽ നിലനിർത്താൻ പദ്ധതികൾ തൊഴിൽ അവസരങ്ങൾ ഒരുക്കും. പദ്ധതിയുടെ പേര്: അനിൽ നിൽ.

ഉന്നതപഠനത്തിന് വിദേശത്ത് മലയാളികൾ പോകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ, ഈ വിഷയത്തെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചതായി കഴിഞ്ഞ ദിവസം മന്ത്രി ഡോ. ആർ. ബിന്ദുവാണ് അറിയിച്ചത്. 


Tags:    
News Summary - Shone George Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.