കോവിഡ്​ നിരീക്ഷണത്തിലായിരുന്ന യുവാവ്​ മരിച്ചു

പെരിന്തൽമണ്ണ: കോവിഡ്​ നിരീക്ഷണത്തിലായിരുന്ന യുവാവ്​ മരിച്ചു. ഷോളയൂർ വരകംപതി സ്വദേശി കാർത്തിക്​(23) ആണ്​ പെരിന്തൽമണ്ണയിൽ മരിച്ചത്​. ഏപ്രിൽ 29ന്​ വനപാതയിലൂടെ ഇയാൾ കോയമ്പത്തൂരിൽ നിന്ന്​ വീട്ടിലെത്തുകയായിരുന്നു.

വീട്ടുനിരീക്ഷണത്തിൽ തുടരുന്നതിനിടെ പനി ബാധിച്ചതിനെ തുടർന്ന്​ ചികിൽസ തേടുകയായിരുന്നു. പിന്നീട്​ വിദഗ്​ധ ചികിൽസക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി. ഇവിടെ നിന്ന്​ മഞ്ചേരി മെഡിക്കൽ കോളജിലേക്ക്​ കോണ്ടു പോകുന്നതിനിടെയാണ്​ മരണം. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇയാളുടെ കോവിഡ്​ പരിശോധന ഫലം വന്നതിന്​ ശേഷമെ വിട്ടു നൽകു. 

ഇയാളുടെ കുടുംബത്തെ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കോട്ടത്തറ ​ൈട്രബൽ ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Sholayur man death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.