ശശിധരൻ
Posted On
date_range Updated On
date_range മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റു മരിച്ചു
നന്മണ്ട: ഇരുമ്പ് കമ്പി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ചു. ചീക്കിലോട് മുന്നൂർക്കയിൽ മാണിക്കോത്ത് ശശിധരനാണ് (63) മരിച്ചത്.
ഞായറാഴ്ച രാവിലെ 10ഓടെയാണ് ഇരുമ്പ് കോണിയിൽ കയറിനിന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് മാങ്ങ പറിക്കാൻ ശ്രമിച്ചത്. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണ കിടാവ്. മാതാവ്: പാർവതിഅമ്മ. ഭാര്യ: ശ്രീമതി. മക്കൾ: അജുൽ കൃഷ്ണ (സൈനികൻ അസം), ശ്രുതി. മരുമക്കൾ: രജീഷ്, വർഷ. സഹോദരങ്ങൾ: ബാബുരാജ്, വിനോദ് ,സജീഷ്, രജീഷ്, ലളിത. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് ആറിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.