ആലപ്പുഴ: ചെങ്ങന്നൂരിലെ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭനാ ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന എൽ.ഡി.എഫ് കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ് പങ്കെടുക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.
കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശോഭന 3966 വോട്ടുകള്‍ നേടിയിരുന്നു. 1991, 1996, 2001 കാലത്ത് തുടർച്ചയായി ശോഭന ഇവിടെ ജയിച്ചുകയറി. പി.സി വിഷ്ണുനാഥ് സ്ഥാനാർത്ഥിയായതോടെയാണ് ശോഭന തഴയപ്പെട്ടത്. ഇതിനെ തുടർന്നാണ് വിമത സ്ഥാനാർഥിയായി അവർ രംഗത്തെത്തിയത്.
പിന്നീട് കോണ്‍ഗ്രസുമായി ശോഭന ജോര്‍ജ് പൂര്‍ണ്ണമായും അകന്നു. ചെങ്ങന്നൂരില്‍ പൊതു രംഗത്ത് തുടര്‍ന്നെങ്കിലും മുന്നണികളുടെ ഭാഗമായിരുന്നില്ല.
സി.പി.എം സ്ഥാനാര്‍ഥിയായി സജി ചെറിയാനെ പ്രഖ്യാപിച്ചതിന് ശേഷം കോടിയേരി ബാലകൃഷ്ണന്‍ ശോഭന ജോര്‍ജിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.