Posted On
date_range Updated On
date_range ശോഭ സുരേന്ദ്രന്‍റെ പരാതി; നന്ദകുമാറിനെ ചോദ്യംചെയ്തു
അമ്പലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ പരാതിയിൽ ദല്ലാൾ നന്ദകുമാർ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരായി. സ്ത്രീത്വത്തെ അപമാനിക്കുംവിധത്തിൽ ചാനലിലൂടെ അപകീർത്തികരമായി സംസാരിച്ചു എന്നതായിരുന്നു ഡി.ജി.പിക്ക് നൽകിയ പരാതി.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിന് ഐ.പി.സി 509 വകുപ്പുപ്രകാരമാണ് കേസ്. വിശദ മൊഴിയെടുത്തശേഷം നന്ദകുമാറിനെ വിട്ടയച്ചു.
2016ൽ ബി.ജെ.പി വിട്ട് വടക്കാഞ്ചേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാവാൻ ശോഭ സുരേന്ദ്രൻ ശ്രമിച്ചെന്നും എന്നാൽ, ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാൽ നടന്നില്ലെന്നും നന്ദകുമാർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.