വിവാഹ വാഗ്ദാനം നൽകി പീഡനം: ഷിയാസ് കരീം പിടിയിൽ

ചെന്നൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ സിനിമ, സീരിയൽ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം പിടിയിൽ. വിദേശത്ത് നിന്നെത്തിയ ഷിയാസ് കരീം ചെന്നൈ എയർപോർട്ടിലാണ് പിടിയിലായത്. ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാൽ ഷിയാസ് കരീമിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു.

കേരള ​​പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. കാസർകോട് ഹോദ്ദുർഗ് സ്വദേശിയായ യുവതിയാണ് ഷിയാസ് കരീമിനെതിരെ പരാതി നൽകിയത്.എറണാകുളത്തെ ജിമ്മിൽ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. നേരത്തെ ഷിയാസിന്റെ വിവാഹ നിശ്ചയം കഴിയുകയും ഇതിന്റെ ചിത്രങ്ങൾ നടൻ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Shiyas Kareem arrested on rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.