െകാച്ചി: ചുഴലിക്കാറ്റിൽ കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് മുടങ്ങിയ ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവിസുകൾ പുനരാരംഭിച്ചു. എം.വി. ലഗൂൺ, എം.വി േകാറൽ, എം.വി. ലക്ഷദ്വീപ് എന്നീ കപ്പലുകൾ നിറയെ യാത്രക്കാരുമായി ചൊവ്വാഴ്ച ഉച്ചക്കു മുമ്പ് പുറപ്പെട്ടപ്പോൾ ഏറ്റവും വലിയ കപ്പലായ എം.വി. കവരത്തി വൈകുന്നേരത്തോടെയാണ് യാത്ര തിരിച്ചത്. കവരത്തിയിൽ 700 യാത്രക്കാരാണ് ഉള്ളത്. ലഗൂണിനും, കോറലിനും 400 യാത്രക്കാരെയും, ലക്ഷദ്വീപിന് 250 യാത്രക്കാരെയും വഹിക്കാനുള്ള ശേഷിയാണുള്ളത്. കൊച്ചിക്ക് പുറമെ കോഴിക്കോടുനിന്നും മംഗലാപുരത്തുനിന്നുമാണ് ലക്ഷദ്വീപിലേക്ക് കപ്പൽ സർവിസ് ഉള്ളത്. ചുഴലിക്കാറ്റിെൻറയും കടൽക്ഷോഭത്തിെൻറയും ഭീഷണി വടക്കൻ മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്നതിനാൽ മംഗലാപുരം റൂട്ടിൽ സർവിസ് നടത്തുന്ന എം.വി. അമിനിദ്വീപിെൻറ യാത്ര ഒരു ദിവസം കൂടി വൈകും.
എം.വി. മിനിക്കോയ് എന്ന കപ്പലാണ് കോഴിക്കോേട്ടക്ക് സർവിസ് നടത്തുന്നത്. ഒാഖി ആഞ്ഞു വീശിയപ്പോൾ എം.വി. മിനിക്കോയ് ബേപ്പൂർ തുറമുഖത്തായിരുന്നു. അവിടെ വാർഫിൽ തട്ടി ചെറിയ കേടുപാട് സംഭവിച്ച കപ്പൽ സർവിസ് നടത്താൻ യോഗ്യമാണോ എന്നത് സംബന്ധിച്ച് െഎ.ആർ.എസിലെ ഉേദ്യാഗസ്ഥർ ചൊവ്വാഴ്ച പരിശോധന നടത്തി. ഇവരുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് സർവിസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉേദ്യാഗസ്ഥർ അറിയിച്ചു. കേടുപാടുകൾ സാരമുള്ളതാണെങ്കിൽ കപ്പൽ കൊച്ചിയിൽ എത്തിച്ച് അറ്റകുറ്റപ്പണി നടത്തും. അമിനിദ്വീപിനും, മിനിക്കോയിക്കും 150 വീതം യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ട്.
ഒാഖി മൂലം ഞായറാഴ്ച മുതലാണ് ദ്വീപസമൂഹത്തിലേക്കും തിരിച്ചുമുള്ള യാത്ര മുടങ്ങിയത്. യാത്ര മുടങ്ങിയ ദിവസവും തുടർന്നുള്ള ദിവസങ്ങളിലേക്കും ബുക്ക് ചെയ്തിരുന്നവർക്ക് മുൻഗണനാടിസ്ഥാനത്തിൽ പരിഗണന നൽകിയാണ് ഇപ്പോൾ യാത്ര അനുവദിക്കുന്നത്. ഒന്നിന് യാത്ര ബുക്ക് ചെയ്തിരുന്ന 182 വിേനാദസഞ്ചാരികളുടെയും ബുക്കിങ് റദ്ദ് ചെയ്ത് ഇവർക്ക് പണം തിരിച്ച് നൽകി പകരം ദ്വീപുകാരെ ഉൾപ്പെടുത്തിയാണ് ഇന്നലെ എം.വി. കവരത്തി യാത്ര തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.