മട്ടാഞ്ചേരി: കൊച്ചിയില്‍നിന്ന് കെണ്ടയ്നറുമായി സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിന് പുറംകടലില്‍വെച്ച് തീപിടിച്ച് ജീവനക്കാരൻ മരിച്ചു. ബുധനാഴ്ച രാത്രി എേട്ടാടെ ലക്ഷദ്വീപിന് പടിഞ്ഞാറ് 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.
എ.എല്‍.എസ് ഡെറെസ് എന്ന കപ്പലിലുണ്ടായ തീപിടിത്തത്തില്‍ തായ്ലൻഡ് സ്വദേശി സുഖ്സന്‍ പാനിപോണ്‍ (27) ആണ് മരിച്ചത്. മറ്റ് മൂന്ന് ജീവനക്കാരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യക്കാരനായ ദീപു ജയന്‍, തായ്ലൻഡ് സ്വദേശി സുകുന്‍, ഫിലിപ്പീന്‍ സ്വദേശി അലന്‍ എന്നിവർക്കാണ് ഗുരുതര പരിക്ക്.
23 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ജീവനക്കാര്‍ വിശ്രമിക്കുന്ന കപ്പലിെൻറ പിറകുവശത്താണ് തീപിടിത്തമുണ്ടായത്. ബാക്കിയുള്ള 19 ജീവനക്കാരെ ലക്ഷദ്വീപ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. രക്ഷപ്പെട്ട ജീവനക്കാെരയും മൃതദേഹവും കൊണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെ കൊച്ചിയിലെത്തി. കപ്പലിൽ തീയണഞ്ഞിട്ടില്ലെന്നാണ് വിവരം. തീപിടിത്തത്തിെൻറ കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.