ഷൈൻ തിങ്കളാഴ്ച ഐ.സിക്ക് മുമ്പാകെ ഹാജരാകും

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ച ഇന്റേണൽ കമ്മിറ്റിക്ക് (ഐ.സി) മുമ്പില്‍ ഹാജരാകുമെന്ന് പിതാവ് ചാക്കോ. അമ്മ സംഘടനയുടെ ആഭ്യന്തര അന്വേഷണ കമ്മിറ്റിക്ക് മുന്നിലാണ് ഹാജരാകുക. അമ്മ സംഘടനയില്‍ നിന്നും നടൻ വിനു മോഹന്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടി വിന്‍സിയുടെ പരാതിയില്‍ ‘അമ്മ’ വിശദീകരണം തേടിയിരുന്നുവെന്നും ഷൈന്‍ വിശദീകരണം നല്‍കുമെന്നും പിതാവ് പറഞ്ഞു. പൊലീസ് അന്വേഷണവുമായും സിനിമാ സംഘടനകളുടെ അന്വേഷണവുമായും സഹകരിക്കും. പൊലീസ് വിളിച്ചിട്ടില്ല. വിവാദങ്ങളുമായി ബന്ധപ്പെട്ട് ഷൈന്‍ ഒന്നും പ്രതികരിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു.

അതിനിടെ, ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല്‍ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സിനിമാ സെറ്റായാലും പരിശോധന നടത്തുമെന്നും സിനിമാ സെറ്റിന് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു. അതേസമയം പരാതിയില്‍ തുടര്‍നടപടികള്‍ക്ക് താല്‍പര്യമില്ലെന്ന് നടി വിന്‍സിയുടെ കുടുംബം അറിയിച്ചു. വിന്‍സിയുടെ പരാതി ഗൗരവമുള്ളതാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാനും അഭിപ്രായപ്പെട്ടു. വിന്‍ സിയുടെ പരാതി അന്വേഷിക്കുമെന്നും സിനിമയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി എടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

Tags:    
News Summary - Shine will appear before the IC on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.