വാഹനാപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, നടന് പരിക്ക്

സേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് നടന്‍റെ പിതാവ് മരിച്ചു. സി.പി. ചാക്കോ ആണ് മരിച്ചത്. ഷൈൻ ടോം ചാക്കോയുടെ വലതുകൈക്ക് പരിക്കേറ്റു. അമ്മക്കും സഹോദരനും വാഹനമോടിച്ച അസിസ്റ്റന്‍റിനും നേരിയ പരിക്കുണ്ട്.


എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോകവെ സേലത്ത് വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി പത്തോടെയാണ് യാത്ര തിരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ ഷൈനിന്‍റെ പിതാവ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.


 പരിക്കേറ്റവരെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    
News Summary - Shine Tom Chacko's father dies in car accident at Salem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.