ഷൈൻ ടോം ചാക്കോയെ മൂന്ന് എ.സി.പിമാർ ചോദ്യം ചെയ്യുന്നു

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേഷനിൽ ഹാജരായ നടൻ ഷൈൻ ടോം ചാക്കോയെ മൂന്ന് എ.സി.പിമാർ ചോദ്യം ചെയ്യുന്നു. ഡാൻസാഫ് സംഘത്തിന്റെ ലഹരിപരിശോധനക്കിടെ ബുധനാഴ്ച രാത്രി കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോ ശനിയാഴ്ച രാവിലെ 10ഓടെയാണ് ​എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. എന്തിനാണ് ഓടി രക്ഷപ്പെട്ടതെന്നതടക്കം ചോദ്യം ചെയ്യുന്നുണ്ട്. നേരത്തേ, 32 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി പൊലീസ് തയാറാക്കിയിരുന്നു.

പത്ത് മണിക്ക് കൊച്ചി നോർത്ത് സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ട് വെള്ളിയാഴ്ച പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അറിയിച്ചതിലും അരമണിക്കൂർ നേരത്തേയാണ് നടൻ എത്തിയത്. അതേസമയം, ഷൈൻ ടോം ചാക്കോയുടെ ചോദ്യം ചെയ്യൽ ഒരു മണിക്കൂർ പിന്നിട്ടു. മൂന്ന് എ.സി.പിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

ലഹരി ഇടപാടുകൾ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്സ്ആപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗ്ൾ പേ ഇടപാടുകൾ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. രാവിലെ 10.30ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയത്.

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. അസോസിയേറ്റ് ഡയറക്ടർ സൂര്യൻ കുനിശ്ശേരിക്കൊപ്പം കാറിലാണ് ഷൈന്‍ സ്റ്റേഷനിലെത്തിയത്. 

Tags:    
News Summary - Shine Tom Chacko is being questioned by three ACPs.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.