കായംകുളം: എരുവ മാവിലേത്ത് ഗവ. എൽ.പി സ്കൂൾ കുട്ടികളിൽ ഭക്ഷ്യവിഷബാധക്ക് കാരണമായത് ‘ ഷിഗെല്ല’ ബാക്ടീരിയയാണെന്ന് ആലപ്പുഴ മെഡിക്കൽ േകാളജിലെ മൈക്രോബയോളജി ലാബിൽ നടത് തിയ പരിശോധനയിൽ കണ്ടെത്തി. ഡോ. ശോഭ കർത്ത, ഡോ. അനിത മാധവൻ എന്നിവരുടെ നേതൃത്വത്തി ലായിരുന്നു പരിശോധന.
വെള്ളത്തിലൂടെയാണ് ഷിഗെല്ല പകരുന്നത്. കുടിവെള്ളത്തിൽ നി ന്നാകാം ഭക്ഷ്യവിഷബാധയുണ്ടായതെന്ന വാദത്തിനും ഇതോടെ സ്ഥിരീകരണമായി.
ഗവ. ആശുപത്രിയിൽ ചികിത്സതേടി എത്തിയ നൂറോളം കുട്ടികളിൽ 73 പേർക്കാണ് കാര്യമായ പ്രശ്നങ്ങളുണ്ടായത്. ഇതിൽ സാരമായി ബാധിച്ച 24 കുട്ടികളെ കിടത്തിച്ചികിത്സക്കും വിധേയമാക്കിയിരുന്നു. സാധാരണഗതിയിൽ കിണറ്റിലെ വെള്ളം ഉപയോഗിച്ചിരുന്ന സ്കൂളിൽ മോേട്ടാർ തകരാർ കാരണം സംഭവം നടക്കുന്നതിന് മുമ്പുള്ള രണ്ടുദിവസം പൈപ്പ് വെള്ളമായിരുന്നു.
നഗരത്തിലെ പൈപ്പുകളിലൂടെ മലിനജലമാണ് എത്തുന്നതെന്ന പരാതിയും ഇതിലൂടെ ശരിയെന്ന് തെളിയുകയാണ്. മനുഷ്യവിസർജ്യം, അഴുകിയ പായൽ, ജീവികളുടെ അവശിഷ്ടങ്ങൾ എന്നിവ നിറഞ്ഞ വെള്ളമാണ് പൈപ്പിലൂടെ ലഭിക്കുന്നത്. പൈപ്പ് വെള്ളം ഉപയോഗിക്കുന്ന നഗരത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത്, 37, 39, പത്തിയൂർ പഞ്ചായത്ത് 12, 13, 14 വാർഡുകളിൽ നിന്നുള്ള കുട്ടികൾക്കാണ് പ്രശ്നങ്ങളുണ്ടായത്. ഇവിടുത്തെ വെള്ളത്തെ സംബന്ധിച്ച് ജനങ്ങൾ നിരന്തരം പരാതി ഉന്നയിക്കുന്നുണ്ട്.
അച്ചൻകോവിലാറ്റിൽനിന്ന് ശേഖരിക്കുന്ന വെള്ളം പത്തിയൂരിലെ കുടിവെള്ള സംഭരണിയിൽ എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. ഇവ കടന്നുപോകുന്ന പൈപ്പുകൾ കാലപ്പഴക്കത്താലും ഗുണനിലവാരമില്ലായ്മ കാരണവും പൊട്ടിപ്പൊളിഞ്ഞത് മലിന്യം കയറാൻ കാരണമാകുന്നതായ ആക്ഷേപവും ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.