എണ്‍പതുകളുടെ ആദ്യം ഞാന്‍ എന്‍.എസ്.യു പ്രസിഡൻറായിരുന്ന കാലം മുതല്‍ ഷീല ദീക്ഷിതുമ ായി വളരെ അടുത്ത് ബന്ധമുണ്ടായിരുന്നു. കേന്ദ്ര മന്ത്രിയും എ.ഐ.സി.സി ട്രഷററും ഗവർണറു മൊക്കെയായിരുന്ന സമുന്നത കോണ്‍ഗ്രസ് നേതാവ് ഉമ ശങ്കര്‍ ദീക്ഷിതിെൻറ മകെൻറ ഭാര്യ എന്ന നിലയിലാണ് അവരെ ആദ്യമായി പരിചയപ്പെട്ടത്. ഏതാണ്ട് 30 വര്ഷത്തില്പരം നീണ്ട മാതൃ നിർവിശേഷമായ ബന്ധമാണ് എനിക്ക് അവരോട് ഉണ്ടായിരുന്നത്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു ഷീല ദീക്ഷിത്. ഡല്‍ഹിയുടെ മുഖച്ഛായ തന്നെ അവർ മാറ്റി. ഡല്‍ഹി മലയാളികളുടെ ഏതു വിഷയവുമായി അവരെ സമീപിച്ചാലും ഉടന്‍ തീരുമാനം ഉണ്ടാകുമായിരുന്നു. മലയാളികൾ സംഘടിപ്പിക്കുന്ന പരിപാടികൾ ഒന്ന് സൂചിപ്പിച്ചാല്‍ മാത്രം മതിയായിരുന്നു, അവയിലെല്ലാം ആഹ്ലാദത്തോടെ പങ്കെടുക്കും. കേരള ഗവർണറായി കേവലം അഞ്ചുമാസമേ അവര്‍ പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും നമ്മുടെ പ്രകൃതിഭംഗിയും ആതിഥ്യമര്യാദയും സംസ്കാരവും ഉത്സവങ്ങളുമെല്ലാം അവര്‍ വളരെയേറെ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. ഷീല ദീക്ഷിതിെൻറ നിര്യാണത്തോടെ കോൺഗ്രസിെൻറ നേതൃനിരയിലെ സമുന്നത വ്യക്തിത്വത്തെയാണ് സംഘടനക്ക് നഷ്ടമായിരിക്കുന്നത്. ആ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.