തിരുവനന്തപുരം: പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഷീല തോമസിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉഷ റ്റൈറ്റസിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായും എ. ഷാജഹാനെ തദ്ദേശ ഭരണവകുപ്പ് സെക്രട്ടറിയായും നിയമിച്ചു. കെ.ആര്‍. ജ്യോതിലാലിന് ഏവിയേഷന്‍ വകുപ്പിെൻറ അധിക ചുമതല നൽകി. സാമൂഹ്യനീതി വകുപ്പിെൻറ അധിക ചുമതല മിനി ആൻറണിക്കും നൽകി. സംസ്ഥാന സഹകരണ ബാങ്ക് എം.ഡി. , കേരള കോ- ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ & റൂറല്‍ ഡവലപ്പ്‌മെന്റ് ബാങ്കിെൻറ അധിക ചുമതല എന്നിവ സുരേഷ് ബാബുവിന് നൽകി.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ
ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്‌ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 2011 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ നടപടി റദ്ദാക്കി. 2016 ജൂൺ നാലിന് ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്കുമാത്രമെ ഇനി ഭേദഗതി ബാധകമാവുകയുള്ളു.
സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം, സ്‌കൂളുകളിലെ തസ്തിക നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തും. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഈ അധ്യയന വര്‍ഷം 20 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കും. പാലക്കാട് മെഡിക്കല്‍ കോളേജില്‍ 281 തസ്തികകള്‍ സൃഷ്ടിക്കാനും 38 അദ്ധ്യാപകരെ ഉടന്‍ നിയമിക്കാനും തീരുമാനമായി.
മുനിസിഫ് മജിസ്‌ട്രേറ്റ്മാരായി നിയമിക്കപ്പെട്ടവർ
എസ്.ശിവദാസ്, എ.നിസ്സാം, ജോമി അനു ഐസക്ക്, കെ.മീര ജോണ്‍, ജെ.ശ്രീജ, എൽ.കണ്ണന്‍, എസ്.വി മനേഷ്, എ.ആർ കാര്‍ത്തിക , റ്റി.കെ സന്തോഷ്, കെ.കാര്‍ത്തിക, എം.ആര്‍. ദിലീപ്, എ.അനീസ , പി. നിജേഷ്‌കുമാര്‍, പി.അരുണ്‍കുമാര്‍ , എം.എസ് ഷൈനി, സൂര്യ എസ്. സുകുമാരന്‍, ആർ. കൃഷ്ണ പ്രഭന്‍, ബി.ശാലിനി, ജൈബി കുര്യാക്കോസ്, സുമി ചന്ദ്രന്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.