കൽപറ്റ: സാക്ഷരതയിലും സംസ്കാരത്തിലും മുന്നിൽ നിൽക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നില്ല. പൊലീസ് രജിസ്റ്റർ ചെയ്ത കണക്കുകൾ പരിശോധിക്കുമ്പോൾ ഓരോ വർഷവും സ്ത്രീകൾക്കുനേരെയുള്ള അതിക്രമം വർധിച്ചുവരുന്നതായാണ് വ്യക്തമാകുന്നത്. ബലാത്സംഗം, മറ്റു ശാരീരിക-മാനസിക പീഡനങ്ങൾ, തട്ടിക്കൊണ്ടുപോകൽ, പൂവാലശല്യം, സ്ത്രീധനത്തിന്റെ പേരിലെ ആത്മഹത്യകളും കൊലപാതകങ്ങളും, ഭർത്താവ്-ബന്ധുക്കൾ എന്നിവരിൽനിന്നുള്ള ക്രൂരത എന്നിങ്ങനെ പലതരത്തിലുള്ള കുറ്റകൃത്യങ്ങളാണ് സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടുണ്ട്. 2021ൽ 16,199 കേസുകളാണുള്ളത്. 2022ൽ അത് 18,943 ആയി ഉയർന്നു. 2023 ഏപ്രിൽ വരെയുള്ള കണക്കുകൾ 6673 ആയി.
കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 2020ലാണ് സ്ത്രീകൾക്കു നേരെയുള്ള വിവിധ അതിക്രമങ്ങളിൽ കുറവുള്ളത്. 12,659 കേസുകളാണ് ആ വർഷമുണ്ടായത്. 2016- 15,114; 2017-14,263; 2018-13,643; 2019-14,293; 2020-12,659; 2021-16,199 എന്നിങ്ങനെയാണ് ഓരോ വർഷത്തെയും കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.