സമ്മാനങ്ങൾ സ്വന്തമാക്കാം; നിയമസഭാ വിധി പ്രവചിക്കാൻ ‘മാധ്യമം’ ഇലക്ഷൻ പോൾ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശപ്പോരാട്ടം കഴിഞ്ഞ് വോട്ടുകളെല്ലാം പെട്ടിയിലായിക്കഴിഞ്ഞു. വീണ്ടുമൊരു ഭരണത്തുടർച്ചയുണ്ടാകുമോ, അതോ അട്ടിമറി വിജയമായിരിക്കുമോ, അതല്ലെങ്കിൽ മറ്റാരെങ്കിലും രംഗപ്രവേശം നടത്തുമോ? പലരും വിവിധ കണക്കുകൾ നിരത്തി മൂൻകൂട്ടി വിജയ പരാജയ സാധ്യതകൾ പ്രവചിക്കുന്നുണ്ടെങ്കിലും കേരളക്കര ഉറ്റുനോക്കുന്ന ആ ഫലം അറിയാൻ മേയ് നാലുവരെ കാത്തിരിക്കണം.

എങ്കിൽ ഈ ആവേശം പോളിലൂടെ രേഖപ്പെടുത്തിയാലോ? തെരഞ്ഞെടുപ്പ് ഫലം മുൻകൂട്ടി പ്രവചിക്കാൻ മാധ്യമം ഓൺലൈനിൽ ഒരു 'ഇലക്ഷൻ പോൾ' ആരംഭിച്ചിരിക്കുകയാണ്. election.madhyamam.com/polls എന്ന ലിങ്ക് വഴിയാണ് പോളിൽ പ്രവേശിക്കേണ്ടത്. നിങ്ങളുടെ പ്രവചനങ്ങൾ കൃത്യമാണെങ്കിൽ തെരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികളെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങളാണ്. പോളിലുള്ള മുഴുവൻ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. മേയ് മൂന്ന് രാത്രി 10 മണി വരെയാണ് പ്രവചനങ്ങൾ പോളിലൂടെ രേഖപ്പെടുത്താൻ സാധിക്കുക. ശ്രദ്ധിക്കുക, മറ്റു നിബന്ധനകളും ബാധകമാണ്.

 നിർദേശങ്ങൾ

•⁠ ⁠ഫലം കൃത്യമായി പ്രവചിക്കുന്നവരിൽനിന്നു നറുക്കിട്ട് തെരഞ്ഞെടുക്കുന്ന 10 പേർക്ക് മാത്രമാണ് സമ്മാനം ലഭിക്കുക.

•⁠ ⁠2026 മേയ് മൂന്നു രാത്രി 10 മണിവരെയുള്ള എൻട്രികൾ മാത്രമേ മത്സരത്തിനായി പരിഗണിക്കൂ.

•⁠ ⁠പേരും മറ്റു വിവരങ്ങളും ക‍ൃത്യമായി നൽകാത്ത പക്ഷം എൻട്രി അസാധുവാകും.

•⁠ ⁠മത്സരത്തിന്റെ നിയമാവലി, സമ്മാന വിതരണം തുടങ്ങിയ തീരുമാനങ്ങൾക്ക് മാധ്യമം ഓൺലൈനിന് പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.

•⁠ ⁠വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

•⁠ ⁠വിജയികളെ നേരിട്ട് ഫോണിലൂടെ അറിയിക്കും.

Tags:    
News Summary - 'Madhyayam' election poll to predict the assembly verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.