എ.ഐ.സി.സിക്ക്​ പുതിയ നേതൃത്വം വേണമെന്ന്​ ശശി തരൂർ

തിരുവനന്തപുരം: എ.ഐ.സി.സിക്ക്​ പുതിയ നേതൃത്വം വേണമെന്ന ആവശ്യവുമായി ശശി തരൂർ എം.പി. പുതിയ നേതൃത്വം പാർട്ടിക്ക്​ അത്യാവശ്യമാണ്​. നേതൃസ്ഥാനം ഒഴിയണമെന്ന്​ സോണിയ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്​. അങ്ങനെയെങ്കിൽ ഉടൻ പുതിയ നേതൃത്വം വേണം. അത്​ പാർട്ടിക്ക്​ പുതിയ ഊർജം നൽകുമെന്നും ശശി തരൂർ പറഞ്ഞു.

സോണിയ ഗാന്ധി മികച്ച നേതാവാണ്. പക്ഷെ സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കൾക്ക് ഇടയിൽ ഉണ്ട്. രാഹുൽ ഗാന്ധി ആ സ്ഥാനത്തേക്ക് വരുന്നെങ്കിൽ ഉടൻ അത്​ വേണം. അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിക്ക്​ തിരിച്ചു വരണമെങ്കിൽ ഇപ്പോൾ തന്നെ കോൺഗ്രസിലെ മാറ്റങ്ങൾ തുടങ്ങണമെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

എ.ഐ.സി.സിയിൽ അഴിച്ചുപണി വേണമെന്ന്​ കപിൽ സിബൽ ഉൾപ്പടെയുള്ള നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തീരുമാനങ്ങളോട്​ കോൺഗ്രസ്​ നേതൃത്വം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Shashi Tharoor says AICC needs new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.