മോദിയുടെ ശാസ്ത്രീയബോധമല്ല ഭാവി തലമുറക്ക് വേണ്ടത് -ശശി തരൂർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശാസ്ത്രീയബോധമല്ല രാജ്യത്തെ ഭാവിതലമുറക്ക് വേണ്ടതെന്നും പുരാണകഥകൾകൊണ്ട് ശാസ്ത്രത്തെ ആക്രമിക്കാൻ വരുന്നവരെ ശാസ്ത്രബോധംകൊണ്ട് തിരിച്ചടിക്കണമെന്നും ഡോ. ശശി തരൂർ എം.പി. ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സാങ്കേതിക കാര്യങ്ങളിൽ സാമാന്യബോധമുള്ള 21ാം നൂറ്റാണ്ടി​െൻറ നേതാവായാണ് മോദിയെ വാഴ്​ത്തുന്നത്. എന്നാൽ, പല ഘട്ടങ്ങളിലും അദ്ദേഹത്തി​െൻറ ശാസ്ത്രീയ അവഗാഹം കേട്ട് രാജ്യം തന്നെ തലയിൽ കൈ​െവച്ചിരിക്കേണ്ട അവസ്ഥയാണ്. പ്ലാസ്​റ്റിക് സർജറി ആദ്യം നടന്നത് ആനയുടെ മുഖമുള്ള ഗണപതിയിലാണെന്നാണ് അദ്ദേഹം പറയുന്നത്.

അന്നത്തെ ആളുകൾ ജനിതകശാസ്ത്രത്തെക്കുറിച്ച് അറിവുള്ളവരായിരുന്നെന്ന് ഇതിഹാസമായ മഹാഭാരതം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി സമർഥിക്കുന്നു. ചെറിയ ആനക്കുട്ടിയുടെ തലപോലും മനുഷ്യ​​െൻറ കഴുത്തിൽ യോജിക്കില്ലെന്ന് ചിന്തിക്കാനുള്ള വിവരംപോലും അദ്ദേഹത്തിനില്ലെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്​. അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുയർത്തി ശാസ്ത്രത്തെ ആക്രമിക്കാൻ പലരും തുനിഞ്ഞിറങ്ങിയിട്ടുണ്ട്. യുവശാസ്ത്രജ്​ഞർ ഇത്തരം അവകാശവാദങ്ങളിൽ വീഴരുതെന്നും തരൂർ പറഞ്ഞു.


Tags:    
News Summary - Shashi Tharoor to Narendra Modi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.