സുനന്ദയുടെ മരണം: മാധ്യമങ്ങൾ വസ്​തുതകൾ വളച്ചൊടിച്ചു –ശശി തരൂർ video

തിരുവനന്തപുരം: സുനന്ദ പുഷ്​കറി​​​​​​െൻറ മരണവുമായി ബന്ധപ്പെട്ട്​ മാധ്യമങ്ങൾ വസ്​തുതകൾ വളച്ചൊടി​ച്ചെന്നും തനിക്കെതിരെ നടന്നത്​ മോശം മാധ്യമ​ പ്രവർത്തനമെന്നും ശശി തരൂർ എം.പി. തന്‍റെ ജീവിതത്തിലെ വ്യക്തിപരമായ ദുരന്തത്തെ ചിലർ നേട്ടത്തിനായി ഉപയോഗിക്കുന്നു. ചില മാധ്യമങ്ങൾ വലിയ കളവുകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നു. ഇത് മൂല്യാധിഷ്ഠിത മാധ്യമപ്രവർത്തനം അല്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.

പുതിയൊരു മാധ്യമമാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇരയുടെ വിശദീകരണം തേടാനും മാധ്യമങ്ങൾക്ക് സാധിക്കണം. ഇന്ത്യയിൽ ഒരു നീതിന്യായവ്യവസ്ഥയുണ്ട്. അതുപോലെ ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാത്തരം അന്വേഷണങ്ങളിലും താൻ പൊലീസുമായി സഹകരിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോടതിയാണ് അന്തിമ വിധി പറയേണ്ടതെന്നും തരൂർ പറഞ്ഞു.

Full View

കഴിഞ്ഞ ദിവസം സുനന്ദയുടെ മരണത്തിൽ പുതിയ സംശയങ്ങൾ ഉയർത്തി അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ റി​പ്പ​ബ്ലി​ക്​ ടി.​വി രംഗത്ത്​ വന്ന പശ്​ചാത്തലത്തി​ലാണ്​ തരൂരി​​​​​​െൻറ പ്രതികരണം.

സുനന്ദയുടെ മൃ​ത​ദേ​ഹം 307ാം ന​മ്പ​ർ മു​റി​യി​ൽ ​നി​ന്ന്​ 345ാം ന​മ്പ​ർ മു​റി​യി​ലേ​ക്ക്​ മാ​റ്റി​യെ​ന്ന്​ ആരോപിക്കുന്ന​ 19 ഒാ​ഡി​യോ ടേ​പ്​ സം​ഭാ​ഷ​ണവും സുനന്ദയുമായി അടുപ്പമുള്ള ടി.​വി ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​യും ത​രൂ​രി​​​​​​​െൻറ സ​ഹാ​യി നാ​രാ​യ​ണ​നു​മാ​യുള്ള സംഭാഷണവും ടി.വി കഴിഞ്ഞ ദിവസം പുറത്ത്​ വിട്ടിരുന്നു. 

ഡ​ൽ​ഹി​യി​ലെ ലീ​ല പാ​ല​സ്​ ഹോ​ട്ട​ലി​ലാ​ണ്​ ശ​ശി ത​രൂ​രി​​​​​​െൻറ ഭാ​ര്യ​യായ സുനന്ദ പുഷ്​കറിനെ മൂ​ന്ന്​ വ​ർ​ഷം മു​മ്പ്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 

Tags:    
News Summary - shashi tharoor critizized media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.