പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ മീറ്റ് ദി പ്രെസ്സിൽ
തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്‍റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണമെന്ന് വി.ഡി.സതീശൻ .ശശീന്ദ്രനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറവണം. ശശീന്ദ്രൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും വി.ഡി.സതീശൻ ആരോപിച്ചു.
സി.പി.എം സ്ത്രീപക്ഷ കാമ്പയിൻ നടത്തുകയാണ്. ഇതാണോ സി.പി.എമ്മിന്‍റെ സ്ത്രീപക്ഷ കാമ്പയിൻ. ഒരു പെൺകുട്ടി അപമാനിക്കപ്പെട്ടപ്പോൾ കേസ് ഒതുക്കി തീർക്കാൻ മന്ത്രി തന്നെ ഇടപ്പെട്ടുവെന്ന ഗൗരവകരമായ കാര്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.
നാളെ നിയമസഭ സമ്മേളനം തുടങ്ങുേമ്പാൾ എ.െക.ശശീന്ദ്രൻ ഭരണകക്ഷി ബെഞ്ചിൽ ഉണ്ടാവരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അതേസമയം, എ.കെ.ശശീന്ദ്രന് സി.പി.എമ്മിേന്റയും മുഖ്യമന്ത്രിയുടേയും പിന്തുണയുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.